Editors Pick
ശരീരഭാഷ മെച്ചപ്പെടുത്താം ഈ നുറുങ്ങുകളിലൂടെ...
മറ്റുള്ളവർ പറയുന്നതിന് ശരിയായ രീതിയിൽ പ്രതികരിക്കുക, അവരെ കേൾക്കുക എന്നതെല്ലാം നല്ല ശരീരഭാഷയുടെ ലക്ഷണങ്ങൾ തന്നെയാണ്.

ഒരു അഭിമുഖത്തിന് എത്തുമ്പോഴും ക്ലാസിൽ പ്രസന്റ് ചെയ്യുമ്പോഴും മറ്റുള്ളവരോട് സംസാരിക്കുമ്പോഴും എല്ലാം പ്രധാനപ്പെട്ട കാര്യമാണ് ശരീരഭാഷ എന്നത്. നിങ്ങളുടെ ശരീരഭാഷ മെച്ചപ്പെടുത്തുന്നതിന് ചലനങ്ങളിലും അവതരണങ്ങളിലും ചെറിയ ബോധപൂർവ്വമായ മാറ്റം വരുത്താൻ സാധിക്കും. എന്തൊക്കെയാണ് അവയെന്നു നോക്കാം.
ആത്മവിശ്വാസം പ്രകടിപ്പിക്കാൻ തോളുകൾ പിന്നിലേക്ക് ഉയർത്തി നിൽക്കുക
തോളുകൾ പിന്നിലേക്ക് ഉയർത്തി നിൽക്കുന്നത് ആത്മവിശ്വാസത്തിന്റെ ലക്ഷണമാണ്. അതുകൊണ്ട് തന്നെ ഇത് നല്ല ശരീരഭാഷയെയും സൂചിപ്പിക്കുന്നു.
ഐ കോൺടാക്ട്
വിശ്വാസവും ബന്ധവും വളർത്തിയെടുക്കാൻ സ്ഥിരമായ ഐ കോൺടാക്ട് നിലനിർത്തുക.
പുഞ്ചിരിക്കുക
നിങ്ങൾ അപ്പ്രോച്ചബിളും ഫ്രണ്ട്‌ലിയും ആണെന്ന് തോന്നാൻ നല്ല ഒരു പുഞ്ചിരി മുഖത്തുണ്ടാകുന്നത് നല്ലതാണ്.
കോഡിനേഷൻ
നിങ്ങളുടെ വാക്കുകളും വികാരങ്ങളും പൊരുത്തപ്പെടുന്ന തരത്തിൽ വേണം മുഖത്തെ ഭാവങ്ങൾ.
ലക്ഷ്യബോധത്തോടെ
ചഞ്ചലപ്പെടുകയോ ചുറ്റിത്തിരികുകയോ ചെയ്യുന്നതിന് പകരം ലക്ഷ്യബോധത്തോടെ സമീപിക്കുക.
നല്ല ശബ്ദം
വ്യക്തവും ശക്തവും ആകർഷകവുമായ ശബ്ദത്തിൽ സംസാരിക്കുക.
ഹാൻഡ് ഷേക്ക്
ആദ്യം തന്നെ ഒരു പോസിറ്റീവ് ഇംപ്രഷൻ സൃഷ്ടിക്കുന്നതിനായി ദൃഢമായി ഹാൻഡ് ഷേക്ക് ചെയ്യുക.
ഇതുകൂടാതെ മറ്റുള്ളവർ പറയുന്നതിന് ശരിയായ രീതിയിൽ പ്രതികരിക്കുക അവരെ കേൾക്കുക എന്നതെല്ലാം നല്ല ശരീരഭാഷയുടെ ലക്ഷണങ്ങൾ തന്നെയാണ്.ഇനി മറ്റുള്ളവരുമായി ഇടപഴകുമ്പോൾ മികച്ച ശരീരഭാഷക്കായി ഇക്കാര്യങ്ങൾ ഓർത്തോളൂ.