Alappuzha
ഹോംസ്‌റ്റേയിലെ അനാശാസ്യം ചോദ്യം ചെയ്തു; സി പി എം ബ്രാഞ്ച് സെക്രട്ടറിക്ക് മര്‍ദനം
ആലപ്പുഴ മുല്ലയ്ക്കല്‍ ഡി ബ്രാഞ്ച് സെക്രട്ടറിയും നന്മ റസിഡന്‍സ് അസോസിയേഷന്‍ ഖജാന്‍ജിയുമായ സോണി ജോസഫിനാണ് (37) മര്‍ദനമേറ്റത്.

ആലപ്പുഴ | ഹോംസ്‌റ്റേയിലെ അനാശാസ്യം ചോദ്യം ചെയ്തതിന് സി പി എം ബ്രാഞ്ച് സെക്രട്ടറിയെ മര്‍ദിച്ചതായി പരാതി. ആലപ്പുഴ മുല്ലയ്ക്കല്‍ ഡി ബ്രാഞ്ച് സെക്രട്ടറിയും നന്മ റസിഡന്‍സ് അസോസിയേഷന്‍ ഖജാന്‍ജിയുമായ സോണി ജോസഫിനാണ് (37) മര്‍ദനമേറ്റത്. ഹോംസ്റ്റേ നടത്തിപ്പുകാരനായ സി ഐ ടി യു പ്രവര്‍ത്തകനും സഹായിയും ചേര്‍ന്നാണ് മര്‍ദിച്ചത്. നെഞ്ചിനും നടുവിനും പരുക്കേറ്റ സോണി ജോസഫിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ ഏഴരയോടെ വാഹനത്തിലെത്തിയ സോണി ജോസഫിനെ ആലപ്പുഴ അഗ്നിരക്ഷാനിലയത്തിനു സമീപം തടഞ്ഞുനിര്‍ത്തി മര്‍ദിച്ചെന്നാണ് പരാതി. ഇവിടെ പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേയിലെ അനാശാസ്യം ചോദ്യംചെയ്തതാണ് മര്‍ദനത്തിനു കാരണമെന്ന് സൗത്ത് പോലീസ് പറഞ്ഞു. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.