Connect with us

Kerala

കഞ്ചാവു കേസില്‍ പിടിയിലായ പ്രതിയുടെ ഫോണില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍; പോക്‌സോ കേസ് ചുമത്തി

പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പ്രതി മൊഴി നല്‍കി.

Published

|

Last Updated

കൊച്ചി| പെരുമ്പാവൂരില്‍ കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയുടെ മൊബൈല്‍ ഫോണില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍. സംഭവത്തില്‍ പ്രതിക്കെതിരെ പോലീസ് പോക്സോ കേസ് ചുമത്തി. പോക്സോ നിയമത്തിലെ 9 ,10 വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് 125 ഗ്രാം കഞ്ചാവുമായി പ്രതി പോലീസിന്റെ പിടിയിലായത്. കഞ്ചാവിന്റെ ഉറവിടവും മറ്റ് വിവരങ്ങളും കണ്ടെത്തുന്നതിന്റെ ഭാഗമായി പ്രതിയുടെ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അഞ്ച് വയസ്സുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഫോണില്‍ നിന്ന് കണ്ടെടുത്തത്.

പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പ്രതി മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തി. ഇയാള്‍ പെരുമ്പാവൂര്‍ സ്വദേശിയാണ്. കുട്ടി പ്രതിയുടെ ബന്ധുവാണ്. പ്രതിയെ വിശദമായി ചോദ്യം ചെയ്യും. ഇയാള്‍ ലഹരിക്ക് അടിമയാണെന്നാണ് പോലീസ് പറയുന്നത്. ദീര്‍ഘകാലമായി ഇയാള്‍ കുട്ടിയുടെ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.