Connect with us

Kerala

പാലക്കാട് അഞ്ച് വയസുകാരന്‍ റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ വീണ് മരിച്ചു

നീന്തല്‍ കുളത്തിന് സമീപം മറ്റ് കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ റിഹാന്‍ അബദ്ധത്തില്‍ കുളത്തില്‍ വീഴുകയായിരുന്നു.

Published

|

Last Updated

പാലക്കാട് |  പെരിങ്ങോട്ടുകുറിശി പരുത്തിപ്പുള്ളിയിലുള്ള സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. കൊടുങ്ങല്ലൂര്‍ പടിയത്ത് വീട്ടില്‍ ബിനാഫിന്റെയും ഫൈസയുടേയും മകന്‍ റിഹാന്‍ അഹമ്മദ് ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം

 

റിസോര്‍ട്ടിലെ നീന്തല്‍ കുളത്തിന് സമീപം മറ്റ് കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ റിഹാന്‍ അബദ്ധത്തില്‍ കുളത്തില്‍ വീഴുകയായിരുന്നു. റിസോര്‍ട്ടില്‍ വിനോദയാത്രയ്ക്കായി എത്തിയതാണ് കുടുംബം. വെള്ളത്തില്‍ വീണ റിഹാനെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Content Highlights: A five-year-old boy, Rihan Ahmad, tragically drowned in a private resort swimming pool in Palakkad. The accident occurred while he was playing near the pool during a family vacation. Although he was rushed to a nearby private hospital, his life could not be saved.

Latest