Kerala
യുവസംരംഭകനെ കൈക്കൂലിക്കായി ഭീഷണിപ്പെടുത്തിയെന്ന പരാതി; സിപിഎം കൗണ്‍സിലര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
10 ലക്ഷം രൂപ കൈക്കൂലി നല്‍കിയില്ലെങ്കില്‍ പുറമ്പോക്ക് ആണെന്ന് കാണിച്ച് പോലീസിനെയും വില്ലേജിനെയും വിവരം അറിയിക്കുമെന്നും ഭൂമിയില്‍ ഡിവൈഎഫ്ഐക്കാരെ കൊണ്ട് കൊടികുത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി
തിരുവനന്തപുരം | തിരുവനന്തപുരം കോര്‍പ്പറേഷനിലെ തൃക്കണ്ണാപുരം ഡിവിഷന്‍ കൗണ്‍സിലര്‍ കെട്ടിട നിര്‍മാണത്തിന് കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. സിപിഎം കൗണ്‍സിലര്‍ അജിനെതിരായ ആക്ഷേപത്തിലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്.
തൃക്കണ്ണാപുരം വാര്‍ഡിലെ ഒരു യുവ സംരംഭകനില്‍ നിന്ന് കൗണ്‍സിലര്‍ 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. കൗണ്‍സിലറുമായി നടത്തിയ സംഭാഷണത്തിന്റെ ദൃശ്യങ്ങളും ഓഡിയോ സംഭാഷണങ്ങളും പരാതിക്കാരന്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.19 സെന്റുള്ള തന്റെ ഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം രൂപ കൈക്കൂലി നല്‍കിയില്ലെങ്കില്‍ പുറമ്പോക്ക് ആണെന്ന് കാണിച്ച് പോലീസിനെയും വില്ലേജിനെയും വിവരം അറിയിക്കുമെന്നും ഭൂമിയില്‍ ഡിവൈഎഫ്ഐക്കാരെ കൊണ്ട് കൊടികുത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി .എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് കൗണ്‍സിലര്‍ അജിന്‍ പറയുന്നത്.
Content Highlights: Home Minister Ramesh Chennithala ordered a Vigilance probe against CPM councillor Ajin over bribery allegations in Thiruvananthapuram. A young entrepreneur accused the Thrikkannapuram ward councillor of demanding a bribe of 10 lakh rupees for land construction. Councillor Ajin dismissed the claims, stating they are politically motivated allegations to defame him






