Kerala
പശ്ചിമ ബംഗാളിന്റെ പേരുമാറ്റാന്‍ ബി ജെ പി
ബംഗ്ലാ എന്നപേര് ഇനി അധിക കാലം കേള്‍ക്കേണ്ടിവരില്ലെന്നും സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമത്തെ അതിന്റെ ചരിത്രപരമായ സ്വത്വവുമായി ബന്ധിപ്പിക്കാനായിരിക്കും ബില്ലിലൂടെ ശ്രമിക്കുകയെന്നും സമിക് ഭട്ടാചാര്യ
കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ ആദ്യമായി അധികാരത്തിലെത്തിയ ബി ജെ പി സംസ്ഥാനത്തിന്റെ പേരുമാറ്റാനുള്ള നടപടികളുമായി മുന്നോട്ട്. സംസ്ഥാനത്തിന്റെ പേര് ‘പശ്ചിം ബംഗാ’ എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള ബില്ല് സഭാ സമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ അവതരിപ്പിക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ സമിക് ഭട്ടാചാര്യ അറിയിച്ചു.
ബംഗ്ലാ എന്നപേര് ഇനി അധിക കാലം കേള്‍ക്കേണ്ടിവരില്ലെന്നും സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമത്തെ അതിന്റെ ചരിത്രപരമായ സ്വത്വവുമായി ബന്ധിപ്പിക്കാനായിരിക്കും ബില്ലിലൂടെ ശ്രമിക്കുകയെന്നും സമിക് ഭട്ടാചാര്യ അറിയിച്ചു.
സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമത്തെ അതിന്റെ ചരിത്രപരമായ സ്വത്വവുമായി ബന്ധിപ്പിക്കാന്‍ ബില്ലിലൂടെ ശ്രമിക്കുമെന്നും സമിക് ഭട്ടാചാര്യ അറിയിച്ചു. പശ്ചിമ ബംഗാള്‍ സംസ്ഥാനത്തിന്റെ പേര് മാറ്റാന്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ വര്‍ഷങ്ങളായി ശ്രമം നടത്തുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. 1999ല്‍ ഇടതുപക്ഷം സംസ്ഥാനം ഭരിക്കുമ്പോഴാണ് ആദ്യ ശ്രമം നടക്കുന്നത്. പശ്ചിമ ബംഗാളിന്റെ പേര് ‘പശ്ചിമ ബംഗാ’ എന്ന് പുനര്‍നാമകരണം ചെയ്യാന്‍ ഇടതുപക്ഷം ശുപാര്‍ശ ചെയ്‌തെങ്കിലും പിന്നീട് ‘ബംഗ്ലാ’ എന്ന് മതിയെന്ന നിര്‍ദേശം ഉയര്‍ന്നു. ഇത് പിന്നീട് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല.
2011ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിയ ശേഷവും ‘പശ്ചിമ ബംഗാ’ എന്ന് പുനര്‍നാമകരണം ചെയ്യാന്‍ ശ്രമം നടത്തിയെങ്കിലും കേന്ദ്രത്തിലെ യു പി എ സര്‍ക്കാര്‍ തള്ളി. 2016ല്‍ ‘ബംഗ്ലാ’ എന്ന പേരും സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ചു. 2018ല്‍ സംസ്ഥാനത്തിന്റെ പേര് ‘ബംഗ്ലാ’ എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം പാസാക്കുകയും കേന്ദ്രത്തിന്റെ അംഗീകാരത്തിനായി അയക്കുകയും ചെയ്‌തെങ്കിലും കേന്ദ്ര ബി ജെ പി സര്‍ക്കാര്‍ അംഗീകാരം നല്‍കിയില്ല.
Content Highlights: The BJP in West Bengal plans to introduce a bill in the upcoming assembly session to rename the state as Paschim Banga. State BJP chief Samik Bhattacharya stated the move aims to reconnect the state with its historical identity. Previous efforts by Left and Trinamool Congress governments to rename the state had failed to receive central approval.




