Connect with us

International

രസതന്ത്രത്തിനുള്ള നൊബേല്‍ ഹെന്റി ബി കഗാനും, കെന്‍സോ സോയിക്കും

അസമമിത ഓര്‍ഗാനിക് സംശ്ലേഷണത്തിലെ നോണ്‍ ലീനിയര്‍ ഇഫക്ടുകളുടെയും ഓട്ടോകാറ്റലിസിസിന്റെയും കണ്ടെത്തലിന് ഹെന്റി ബി കഗാനും കെന്‍സോ സോയിക്കുമാണ് പുരസ്‌കാരം

Published

|

Last Updated

സ്റ്റോക്ക്ഹോം | 2026ലെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം രണ്ടു ശാസ്ത്രജ്ഞര്‍ക്ക്. അസമമിത ഓര്‍ഗാനിക് സംശ്ലേഷണത്തിലെ നോണ്‍ ലീനിയര്‍ ഇഫക്ടുകളുടെയും ഓട്ടോകാറ്റലിസിസിന്റെയും കണ്ടെത്തലിന് ഹെന്റി ബി കഗാനും കെന്‍സോ സോയിക്കുമാണ് പുരസ്‌കാരം

ഫ്രാന്‍സിലെ പാരിസ്-സഡ് സര്‍വകലാശാല കേന്ദ്രീകരിച്ചാണ് കഗാന്റെ ഗവേഷണ പ്രവര്‍ത്തനം. ജപ്പാനിലെ ടോക്കിയോ സര്‍വകലാശാലയിലാണ് കെന്‍സോ സോയി ഗവേഷകനായി പ്രവര്‍ത്തിക്കുന്നത്.

അമിനോ ആസിഡുകള്‍ പോലെയുള്ള ചില തന്മാത്രകള്‍, പരസ്പരം കണ്ണാടി പ്രതിബിംബങ്ങളായ രണ്ട് രൂപങ്ങളില്‍ നിലനില്‍ക്കുന്നു.എന്നിരുന്നാലും ജീവജാലങ്ങളില്‍ ഇതിലൊന്ന് മാത്രമേ കാണപ്പെടുന്നുള്ളൂ. ഇത്തരത്തിലുള്ള രാസപരമായ അസമത്വം എങ്ങനെ ഉണ്ടായി എന്നത് ശാസ്ത്രലോകത്തിന് കാലങ്ങളായി ഒരു നിഗൂഢതയായിരുന്നു. ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയതിനാണ് ഇരുവര്‍ക്കും പുരസ്‌കാരം നല്‍കാന്‍ റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് തീരുമാനിച്ചത്

Content Highlights: The 2026 Nobel Prize in Chemistry was awarded to Henri B Kagan and Kenso Soai for discovering nonlinear effects and autocatalysis in asymmetric organic synthesis. Their research solved the puzzle of chemical asymmetry in living organisms. The Royal Swedish Academy announced the honor in Stockholm

---- facebook comment plugin here -----

Latest