Connect with us

National

ഡല്‍ഹിയില്‍ വീണ്ടും അഞ്ച് നില കെട്ടിടം തകർന്നുവീണു; നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

ഇന്ന് ഉച്ചയ്ക്കാണ് സംഭവം.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹിയിലെ സീമാപൂരി പ്രദേശത്ത് അഞ്ച് നില കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടത്തിന്റെ ഉള്ളില്‍ നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. സത്യ നികേതനിലെ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന ഏഴ് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത് വെറും ഒരു മാസം പിന്നിടുമ്പോഴാണ് വീണ്ടും അപകടമുണ്ടായിരിക്കുന്നത്. സ്‌പെറ്റംബര്‍ ആറിനാണ് ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്നുവീണ് അപകടമുണ്ടായത്.

Content Highlights: A five-storey building collapsed in Delhi’s Seemapuri area on Wednesday afternoon, trapping several people under the debris. Delhi Police and fire service personnel immediately rushed to the scene to carry out rescue operations. This tragic event occurs just a month after a hostel building collapse in Satya Niketan.

---- facebook comment plugin here -----

Latest