Connect with us

Kerala

വാട്‌സാപിലൂടെ ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ പകര്‍ത്തല്‍; തെയ്യം കലാകാരന്റെ ചൂഷണത്തിന് ഇരയായത് 17 ഓളം സ്ത്രീകള്‍

വിവരം പുറത്തുവന്നതോടെ കൂടുതല്‍ സ്ത്രീകള്‍ തളിപ്പറമ്പ് പൊലീസിനെ ബന്ധപ്പെട്ട് പരാതി നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്

Published

|

Last Updated

കണ്ണൂര്‍ |  ഭീഷണിപ്പെടുത്തി വാട്‌സ്ആപ് വിഡിയോ കോളിലൂടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അറസ്റ്റിലായ തെയ്യം കലാകാരന്‍ സമാന രീതിയില്‍ പതിനേഴോളം സ്ത്രീകളെ കെണിയില്‍പ്പെടുത്തിയതായി പോലീസ് കണ്ടെത്തി . ഭര്‍തൃമതിയായ യുവതിയുടെ പരാതിയില്‍ അറസ്റ്റിലായ തിമിരി സ്വദേശിയായ തെയ്യം കലാകാരന്‍ ലിജേഷിനെ (39) തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്

കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പരിധിയിലെ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. ലിജേഷിന്റെ മൊബൈല്‍ ഫോണ്‍ വിശദമായ സൈബര്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പതിനേഴിലധികം സ്ത്രീകളുടെ സ്വകാര്യ ചിത്രങ്ങളും സ്‌ക്രീന്‍ഷോട്ടുകളും ഫോണില്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയത്. വിവരം പുറത്തുവന്നതോടെ കൂടുതല്‍ സ്ത്രീകള്‍ തളിപ്പറമ്പ് പൊലീസിനെ ബന്ധപ്പെട്ട് പരാതി നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്

തെയ്യം കലാകാരന്‍ എന്ന നിലയിലുള്ള സ്വാധീനവും വിശ്വാസ്യതയും മുതലെടുത്ത് സൗഹൃദം സ്ഥാപിച്ചാണ് ഇയാള്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സ്ത്രീകളുടെ ഫോണ്‍ നമ്പരുകള്‍ കൈക്കലാക്കിയത്. പിന്നീട് ഫോണില്‍ വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തി വാട്‌സ്ആപ്പ് വഴി നഗ്‌ന വിഡിയോ കോള്‍ ചെയ്യിക്കുകയും, ആ സമയം സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കുന്നതുമായിരുന്നു ഇയാളുടെ രീതി. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി പണം തട്ടാനും ഇയാള്‍ ശ്രമിച്ചു. ഇയാളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാതിരുന്ന യുവതിയുടെ നഗ്‌നചിത്രങ്ങള്‍ ലിജേഷ് സുഹൃത്തുക്കള്‍ക്ക് അയച്ചുനല്‍കുകയും ചെയ്തു. ഇയാളില്‍ നിന്ന് ചിത്രങ്ങള്‍ കൈപ്പറ്റി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച സുഹൃത്തുക്കള്‍ക്കെതിരെയും കേസെടുക്കും

Content Highlights: Taliparamba police arrested Theyyam artist Lijesh for blackmailing women via WhatsApp video calls. Cyber inspection revealed private screenshots of over 17 victims stored on his phone. He used religious influence to obtain contacts across Kannur and Kasaragod to extort money and circulate images.

---- facebook comment plugin here -----

Latest