Connect with us

Kerala

ഭര്‍തൃഗൃഹത്തില്‍ വെച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു

70 ശതമാനത്തിലേറെ പൊള്ളലേറ്റ പ്രവീണ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

Published

|

Last Updated

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ ഭര്‍തൃഗൃഹത്തില്‍ വച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി ചികിത്സിയിലിരിക്കെ മരിച്ചു. പടപ്പേങ്ങാട്ട് സ്വദേശിനി പ്രവീണ മോഹന്‍(31) ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി ഒമ്പതോടെ ആയിരുന്നു സംഭവം. ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കുമൊപ്പമായിരുന്നു യുവതി കഴിഞ്ഞുവന്നത്്. സംഭവത്തെ തുടര്‍ന്ന് 70 ശതമാനത്തിലേറെ പൊള്ളലേറ്റ പ്രവീണ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന.

Content Highlights: A 31-year-old woman succumbed to burn injuries after attempting self-harm at her husband’s residence in Taliparamba. The deceased was identified as Praveena Mohan from Padappengad. She suffered over 70 percent burn injuries and died while undergoing treatment at a private hospital in Kannur.

---- facebook comment plugin here -----

Latest