Kerala
എം ഡി എം എ കേസ്; രണ്ട് അധ്യാപികമാരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
പ്രതികളെ ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്ത് വിവരങ്ങള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റ തീരുമാനം.
വടകര| എം ഡി എം എ കേസില്‍ പ്രതികളായ രണ്ട് അധ്യാപികമാരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പേരാമ്പ്ര ബിആര്‍സിയിലെ സ്‌പെഷ്യലിസ്റ്റ് അധ്യാപികമാരായ കാവ്യ, നീഷ്മ എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ട ആവശ്യത്തിനായി അന്വേഷണ സംഘം നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് വടകര എന്‍ഡിപിഎസ് കോടതി രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രതികളെ ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്ത് വിവരങ്ങള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റ തീരുമാനം.
Content Highlights:
Two specialist from Perambra BRC arrested in an MDMA case were remanded to two days of police custody by Vadakara NDPS Court. Police aim to question Kavya and Neeshma together to gather key evidence. Investigation team seeks full clarity on the extent of their illicit activities.





