Connect with us

National

ഇറങ്ങാന്‍ ശ്രമിക്കവെ ലിഫ്റ്റ് താഴോട്ട് നീങ്ങി; ആന്ധ്രയില്‍ അമ്പത്കാരിക്ക് ദാരുണാന്ത്യം

മകള്‍ക്കും പേരക്കുട്ടിക്കും പുറത്തിറങ്ങാന്‍ കഴിഞ്ഞെങ്കിലും വനതഅകത്തുപെട്ടുപോയി.

Published

|

Last Updated

പ്രകാസം |  ആന്ധ്രാപ്രദേശിലെ പ്രകാസം ജില്ലയില്‍ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായ ലിഫ്റ്റ് അപകടത്തില്‍ 50 കാരിയായ സ്ത്രീ മരിച്ചു. ലിഫ്റ്റിന്റെ വാതിലുകള്‍ തുറന്നുകിടക്കുമ്പോള്‍ തന്നെ അത് താഴേക്ക് നീങ്ങിയതാണ് അപകടത്തിന് കാരണമായത്. ഇതില്‍ കുടുങ്ങി ഗുരുതരമായി പരുക്കേറ്റാണ് ഇവര്‍ മരിച്ചത്. വനത എന്ന സ്ത്രീയാണ്‌ മരിച്ചത്. ഞായറാഴ്ചയാണ് അപകടം നടന്നത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് അന്ത്യം

മകള്‍ക്കും പേരക്കുട്ടിക്കുമൊപ്പം ലിഫ്റ്റില്‍ പ്രവേശിച്ച വനത, ലിഫ്റ്റില്‍ നിന്നും പുറത്തേക്ക് കടക്കാന്‍ തയാറെടുക്കുന്നതിനിടയില്‍ ലിഫ്റ്റ് പെട്ടെന്ന് താഴേക്ക് നീങ്ങാന്‍ തുടങ്ങി. മകള്‍ക്കും പേരക്കുട്ടിക്കും പുറത്തിറങ്ങാന്‍ കഴിഞ്ഞെങ്കിലും വനതഅകത്തുപെട്ടുപോയി.

നീങ്ങിക്കൊണ്ടിരിക്കുന്ന ലിഫ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ അതില്‍ കുടുങ്ങി ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു.

ഉടന്‍തന്നെ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരും മറ്റും ചേര്‍ന്ന് ഇവരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ആരോഗ്യനില വഷളാകുകയും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്

Content Highlights: A 50-year-old woman, Vanatha, died after getting trapped in an apartment lift in Andhra Pradesh’s Prakasam district. The lift moved unexpectedly while the doors were open as she was stepping out. She succumbed to her severe injuries while undergoing treatment in a hospital.

 

---- facebook comment plugin here -----