Kerala
ഒക്ടോബര്‍ 27ന് സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം; വന്ദേഭാരത് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും
കളമശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 27 ചൊവ്വാഴ്ച സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ റെയില്‍വേ നിയന്ത്രണം ഏര്‍പ്പെടുത്തി
തിരുവനന്തപുരം | കളമശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 27 ചൊവ്വാഴ്ച സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ റെയില്‍വേ നിയന്ത്രണം ഏര്‍പ്പെടുത്തി.
കെ എസ് ആര് ബെംഗളൂരു – എറണാകുളം ജങ്ഷന് വന്ദേഭാരത് എക്സ്പ്രസ് (26651) ചൊവ്വാഴ്ച തൃശൂരിനും എറണാകുളത്തിനും ഇടയില്‍ സര്‍വീസ് റദ്ദാക്കുകയും തൃശൂരില്‍ യാത്ര അവസാനിപ്പിക്കുകയും ചെയ്യുകയും, എറണാകുളം ജങ്ഷന് – കെ എസ് ആര് ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് (26652) എറണാകുളത്തിനും തൃശൂരിനും ഇടയില്‍ സര്‍വീസ് റദ്ദാക്കുകയും ചൊവ്വാഴ്ച വൈകിട്ട് 3.20ന് തൃശൂരില്‍ നിന്ന് പുറപ്പെടുകയും ചെയ്യും. ഈ രണ്ട് ട്രെയിനുകളാണ് ഭാഗികമായി റദ്ദാക്കിയ സര്‍വീസുകള്‍.
എറണാകുളം ജങ്ഷന് – ഹസ്രത് നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12617) ചൊവ്വാഴ്ച ഉച്ചക്ക് 02.55ന് എറണാകുളം ജങ്ഷനില്‍ നിന്ന് പുറപ്പെടും. ഈ ട്രെയിന്‍ സര്‍വീസാണ് പുനഃക്രമീകരിച്ച സര്‍വീസ്.
മംഗളൂരു സെന്‍ട്രല്‍ – കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649) വ1 മണിക്കൂറും 15 മിനിറ്റും വൈകിയോടുകയും, തിരുവനന്തപുരം സെന്‍ട്രല്‍ – ലോകമാന്യതിലക് നേത്രാവതി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (16346) 1 മണിക്കൂറും 20 മിനിറ്റും വൈകിയോടുകയും, തിരുനെല്‍വേലി – ജാംനഗര്‍ എക്സ്പ്രസ് (19577) 40 മിനിറ്റ് വൈകിയോടുകയും ചെയ്യും. ഈ മൂന്ന് ട്രെയിനുകളാണ് വൈകിയോടുന്ന ട്രെയിനുകള്‍.





