Connect with us

International

ഡ്രോണ്‍ ആക്രമണം: റഷ്യയില്‍ അഞ്ച് പേര്‍ക്ക് പരുക്ക്

സര്‍ക്കാറിന്റെ എം എ എക്‌സ് മെസേജിംഗ് ആപ്പിലൂടെയാണ്പ്രാദേശിക ഗവര്‍ണര്‍ ദിമിത്രി മഖോനി ഇക്കാര്യം അറിയിച്ചത്

Published

|

Last Updated

മോസ്‌ക്കോ |  റഷ്യയിലെ പേം മേഖലയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ച് തൊഴിലാളികള്‍ക്ക് പരുക്കേല്‍ക്കുകയും വ്യാവസായ സ്ഥാപനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി പ്രാദേശിക ഗവര്‍ണര്‍ ദിമിത്രി മഖോനി. നാശനഷ്ട കണക്കുകള്‍ ലഭ്യമല്ലന്നും പരുക്കേറ്റവര്‍ക്ക് ആവശ്യമായ അടിയന്തര സഹായങ്ങള്‍ നല്‍കിയിരുന്നെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാറിന്റെ എം എ എക്‌സ് മെസേജിംഗ് ആപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഉക്രൈനിലെ ലോസോവയില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം ഒരാള്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ഡിനിപ്രോപെട്രോവ്‌സ്‌കില്‍ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ക്രാമറ്റോര്‍സ്‌കിലെ റഷ്യ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് കുട്ടികളടക്കം ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച റഷ്യയില്‍ ഉക്രൈന്‍ നടത്തിയ ആക്രമണത്തില്‍ ടോഗ്ലിയാറ്റിയിലെയും ഓംസ്‌കിലിയിലേയും പെട്രോകെമിക്കല്‍ പ്ലാന്റിന് നേരെ ആക്രമണങ്ങള്‍ നടന്നിരുന്നു. പെട്രോകെമിക്കല്‍ പ്ലാന്റിനും ഓണ്‍ലൈന്‍ റീട്ടെയിലറായ വെയര്‍ഹൗസിനും നേരെ തങ്ങളുടെ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഉക്രേനിയന്‍ കമ്പനിയായ ഫയര്‍ പോയിന്റ് അറിയിച്ചിരുന്നു.

Content Highlights: Five workers were injured after a drone attack hit an industrial facility in Russia’s Perm region. Governor Dmitry Makhonin reported the incident via the government MAX messaging app. The attack follows recent reciprocal drone and missile strikes between Ukraine and Russia impacting key locations.
---- facebook comment plugin here -----

Latest