Kerala
വിവാഹവാഗ്ദാനം നല്കി യുവതിയെ വഞ്ചിച്ചു; പത്തനംതിട്ടയില്‍ സി ഐക്ക് സസ്പെന്ഷന്
ഭാര്യയുമായി വിവാഹമോചനം നേടിയ ശേഷം വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്‍കി യുവതിയെ തിരുവനന്തപുരത്തെ പൊലീസ് ക്വാര്‍ട്ടേഴ്സ് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ഒപ്പം താമസിപ്പിക്കുകയായിരുന്നു
പത്തനംതിട്ട വിവാഹവാഗ്ദാനം നല്കി യുവതിയെ സാമ്പത്തികമായും ശാരീരികമായും വഞ്ചിച്ചെന്ന പരാതിയില്‍ പത്തനംതിട്ട ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ (ഡി.സി.ആര്.ബി) സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി കെ വിനോദ് കൃഷ്ണയെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം റേഞ്ച് ഐ.ജിയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.
വിനോദ് കൃഷ്ണ മുന്‍പ് ഇലവുംതിട്ട പോലീസ് സ്റ്റേഷനില്‍ സി ഐയായി സേവനമനുഷ്ഠിക്കവെയാണ് പരാതിക്കാരിയായ യുവതിയുമായി സൗഹൃദത്തിലാകുന്നത്. ഭാര്യയുമായി വിവാഹമോചനം നേടിയ ശേഷം വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്‍കി യുവതിയെ തിരുവനന്തപുരത്തെ പൊലീസ് ക്വാര്‍ട്ടേഴ്സ് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ഒപ്പം താമസിപ്പിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് സിഐ വാഗ്ദാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നാണ് പരാതി.
യുവതി ജില്ലാ പോലീസ് മേധാവിക്ക് നേരിട്ട് നല്കിയ പരാതിയെക്കുറിച്ച് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സംഭവം ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സസ്പെന്ഷന് നടപടി. ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്
Content Highlights:Pathanamthitta DCRB Circle Inspector TK Vinod Krishna has been suspended following a woman’s complaint of financial and physical exploitation under the false promise of marriage. The action was ordered by the Trivandrum Range IG based on a report by the District Police Chief.





