Connect with us

Saudi Arabia

സഊദിയില്‍ പ്രതിരോധ സേന തകര്‍ത്ത ഹൂതികളുടെ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് രണ്ട് പേര്‍ക്ക് പരുക്കേറ്റു

അവശിഷ്ടങ്ങള്‍ വീണ് മൂന്ന് പാര്‍പ്പിട കെട്ടിടങ്ങള്‍ക്കും ഏഴ് വാഹനങ്ങള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്.

Published

|

Last Updated

റിയാദ് |  സഊദി അറേബ്യയിലെ ഖമീസ് മുഷൈത്ത്, അഹദ് റാഫിദ എന്നിവിടങ്ങളില്‍ ഹൂതികള്‍ വിക്ഷേപിച്ച മിസൈലുകള്‍ തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ അവശിഷ്ടങ്ങള്‍ വീണ് രണ്ട് പേര്‍ക്ക് പരുക്കേറ്റു. പ്രതിരോധ സേന ആകാശത്തുവെച്ച് തടഞ്ഞ ബാലാസ്റ്റിക് മിസൈലുകളുടെ അവശിഷ്ടങ്ങള്‍ ജനവാസ മേഖലയില്‍ പതിച്ചാണ് പരുക്കുകളും നാശനഷ്ടങ്ങളും ഉണ്ടായത്.

യെമനിലെ ഇറാന്‍ അനുകൂല ഹൂതി വിമതര്‍ സൗദി അറേബ്യക്ക് നേരെ തൊടുത്തുവിട്ട രണ്ട് ബാലാസ്റ്റിക് മിസൈലുകള്‍ പ്രതിരോധ സേന ആകാശത്തുവെച്ച് തകര്‍ത്തു. എന്നാല്‍ ഞായറാഴ്ചയുണ്ടായ ഈ ആക്രമണത്തില്‍ മിസൈലുകളുടെ അവശിഷ്ടങ്ങള്‍ ജനവാസ മേഖലയില്‍ പതിച്ച് രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടം സംഭവിക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

ഖമീസ് മുഷൈത്ത്, അഹദ് റാഫിദ എന്നിവിടങ്ങളിലാണ് മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചതെന്നും ഒരു സഊദി പൗരനും ഒരു ഏഷ്യന്‍ വംശജനുമാണ് പരുക്കേറ്റതെന്നും സഊദി സിവില്‍ ഡിഫന്‍സ് വക്താവ് വ്യക്തമാക്കി. അവശിഷ്ടങ്ങള്‍ വീണ് മൂന്ന് പാര്‍പ്പിട കെട്ടിടങ്ങള്‍ക്കും ഏഴ് വാഹനങ്ങള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്.

ശനിയാഴ്ച മക്ക ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ സഊദി അറേബ്യയിലെ വിവിധയിടങ്ങളില്‍ ഹൂതികളുടെ രണ്ട് ബാലാസ്റ്റിക് മിസൈലുകള്‍ തകര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ചയും ആക്രമണമുണ്ടായത്. ശനിയാഴ്ച തകര്‍ത്ത മിസൈലുകളുടെ അവശിഷ്ടങ്ങള്‍ മക്കയിലെ ഗ്രാന്‍ഡ് മസ്ജിദില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം അകലെയുള്ള വാദി അല്‍-മുഖമ്മസിലാണ് പതിച്ചതെന്ന് വക്താവ് അറിയിച്ചു.

ജിദ്ദയിലെ അല്‍-നുസ്ഹ ബ്രൂഷര്‍, തായിഫിലെ വാദി ജലീല്‍, റാബിഗ് ഗവര്‍ണറേറ്റിലെ മസ്തൂറ എന്നിവിടങ്ങളിലും ശനിയാഴ്ച അവശിഷ്ടങ്ങള്‍ വീണിരുന്നു. എന്നാല്‍ ശനിയാഴ്ചത്തെ സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

Content Highlights: Saudi defense forces intercepted two Houthi ballistic missiles over Khamis Mushait and Ahad Rafidah. Falling debris injured two people and damaged three residential buildings and seven vehicles. This comes after similar missile interceptions near Makkah and Jeddah on Saturday.

 

---- facebook comment plugin here -----

Latest