Connect with us

Kerala

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് തിരിച്ചടി; മരംമുറിക്കേസില്‍ വിചാരണ സ്‌റ്റേ ചെയ്യാതെ ഹൈക്കോടതി

വിചാരണ സ്റ്റേ ചെയ്യണമെന്ന ആവശ്യം സാങ്കേതികമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി |  മുട്ടില്‍ മരംമുറിക്കേസുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് തിരിച്ചടി. ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതി റോജി അഗസ്റ്റിന്‍ നല്‍കിയ ഹjജി ഹൈക്കോടതി തള്ളി. ജസ്റ്റീസ് സി എസ് ഡയസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. അമ്പലമേട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈക്കോടതിയുടെ നടപടി.

വയനാട് വനഭൂമിയില്‍നിന്ന് മരം മുറിച്ചെന്ന കേസില്‍ തീര്‍പ്പുണ്ടാകുന്നതുവരെ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാല്‍ ഇത്തരത്തില്‍ വിചാരണ സ്റ്റേ ചെയ്യണമെന്ന ആവശ്യം സാങ്കേതികമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കേസുകള്‍ പൂര്‍ത്തിയായിട്ടില്ലെങ്കില്‍ വിചാരണ സ്റ്റേ ചെയ്യണമെന്ന ആവശ്യം ആദ്യം ഉന്നയിക്കേണ്ടത് വിചാരണ കോടതിയിലാണെന്നും ഹൈക്കോടതിയില്‍ നേരിട്ട് ആവശ്യപ്പെടേണ്ടതില്ലെന്നും ജസ്റ്റീസ് സി എസ് ഡയസ് വ്യക്തമാക്കി. ഇതോടെ മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണ നടപടികള്‍ തുടരുന്നതിന് തടസമില്ല.

അതേസമയം മുട്ടില്‍ മരംമുറിയിലെ വഞ്ചനാക്കേസില്‍ പ്രതി റോജി അഗസ്റ്റിന്‍ കോടതിയില്‍ ഹാജരായി. മറ്റ് പ്രതികളായ ആന്റോ അഗസ്റ്റിനും ജോസ്‌കുട്ടി അഗസ്റ്റിനും ഹാജരായില്ല.

വയനാട് മേപ്പാടിയില്‍നിന്ന് മുറിച്ച ഈട്ടിമരങ്ങള്‍ വനംവകുപ്പിന്റെ നിയമപരമായ പാസോടെയാണ് കൊണ്ടുവന്നതെന്ന വ്യാജരേഖ കാട്ടി തെറ്റിദ്ധരിപ്പിച്ച് വില്‍പ്പന നടത്തി 1.40 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അമ്പലമേട് പോലീസ് കേസെടുത്തത്. കരിമുകള്‍ മലബാര്‍

Content Highlights: The Kerala High Court has dismissed a petition filed by Roji Augustine seeking a stay on trial proceedings in the Muttil tree felling fraud case. Justice C S Dias clarified that the request to pause the trial must be raised in the magistrate court first. The trial will now proceed without hindrance.

 

Latest