Ongoing News
അനധികൃത പച്ചമണ്ണ് ഖനനം; മൂന്ന് പേര്‍ അറസ്റ്റില്‍
ഖനനം നടത്തിക്കൊണ്ടിരുന്ന ജെ സി ബിയും രണ്ട് ടിപ്പറുകളുമാണ് ഡാന്‍സാഫ് സംഘവും മലയാലപ്പുഴ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ശനിയാഴ്ച പുലര്‍ച്ചെ പിടികൂടിയത്.

പത്തനംതിട്ട | അനധികൃത പച്ചമണ്ണ് ഖനനം നടത്തുന്നുവെന്ന പരാതിയെതുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ മൂന്ന് വാഹനങ്ങള്‍ പിടിച്ചെടുത്തു, മൂന്നു പേര്‍ അറസ്റ്റില്‍. വടശ്ശേരിക്കര കുമ്പളാംപൊയ്കയില്‍ സ്വകാര്യവ്യക്തിയുടെ വസ്തുവില്‍ അനധികൃത ഖനനം നടത്തിക്കൊണ്ടിരുന്ന ജെ സി ബിയും രണ്ട് ടിപ്പറുകളുമാണ് ഡാന്‍സാഫ് സംഘവും മലയാലപ്പുഴ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ശനിയാഴ്ച പുലര്‍ച്ചെ പിടികൂടിയത്.
. ജെ സി ബി ഓപ്പറേറ്റര്‍ വടശ്ശേരിക്കര തലച്ചിറ ഏറം തെക്കുമല മോടിയില്‍ വീട്ടില്‍ രമേശ് (62), ടിപ്പര്‍ ഡ്രൈവര്‍മാരായ സീതത്തോട് നീലിപിലാവ് കട്ടച്ചിറ അജയഭവനം വീട്ടില്‍ അജയന്‍ (40),കുമ്പളാംപൊയ്ക നരിക്കുഴി രേവതി നിവാസില്‍ ഷൈജു (44) എന്നിവരാണ് അറസ്റ്റിലായത്.