Kerala
ബ്രഹ്മപുരം മാലിന്യ പ്ലാന്റ് കരാര്‍ മരുമകന് കിട്ടിയതില്‍ ദുരൂഹതയുണ്ടെങ്കില്‍ അന്വേഷിക്കട്ടെ: വൈക്കം വിശ്വന്‍
തന്റെ ബന്ധുക്കള്‍ക്കോ വേണ്ടപ്പെട്ടവര്‍ക്കോ വേണ്ടി സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയ അനുഭവം ഇല്ല

തിരുവനന്തപുരം ബ്രഹ്മപുരം മാലിന്യ പ്ലാന്റ് കരാര്‍ തന്റെ മരുമകന് കിട്ടിയതില്‍ ദുരൂഹതയുണ്ടെങ്കില്‍ അത് അന്വേഷിക്കട്ടെയെന്ന് സിപിഎം നേതാവ് വൈക്കം വിശ്വന്‍. തന്റെ ബന്ധുക്കള്‍ക്കോ വേണ്ടപ്പെട്ടവര്‍ക്കോ വേണ്ടി സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയ അനുഭവം ഇല്ല. ഇപ്പോള്‍ എന്തിനാണ് ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഒരു മുന്‍ മേയര്‍ തന്നെ വെല്ലുവിളിക്കുന്നത് കണ്ടിരുന്നു. ടോണി ചമ്മണിക്കെതിരെ മാനഷ്ട്ട കേസിന് വക്കീല്‍ നോട്ടീസ് അയക്കാനാണ് തീരുമാനം. ഇവര്‍ മാത്രമല്ലല്ലോ അവിടെയുള്ള കമ്പനി. മുഖ്യമന്ത്രിയുമായി തനിക്ക് നല്ല സൗഹൃദം എന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. താന്‍ കുടുംബകാര്യങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞിട്ടില്ല. അവരെ അദ്ദേഹത്തിന് അറിയുമോ എന്ന് പോലും അറിയില്ല. സിപിഐഎമ്മിനെ ഇകഴ്ത്തികാട്ടാനും അഴിമതിയുടെ പുകമറ സൃഷ്ടിക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും വൈക്കം വിശ്വന്‍ ആരോപിച്ചു.