Connect with us

Kerala

അധികാരവും സമ്പത്തും ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ താഴേ തട്ടിലെ ജനങ്ങളുടെ ജീവിതത്തില്‍ മാറ്റമുണ്ടാകും: മന്ത്രി

അവസരങ്ങളും ആനുകൂല്യങ്ങളും ഉപയോഗിക്കുവാന്‍ ജനങ്ങള്‍ കൂടി തയാറാവണം. പഠിക്കുവാന്‍ തയാറാകുന്ന എല്ലാ കുട്ടികളേയും പഠിപ്പിക്കും. അതിനുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്.

Published

|

Last Updated

പത്തനംതിട്ട | അധികാരവും സമ്പത്തും ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ താഴേ തട്ടിലുള്ള ജനങ്ങളുടെ ജീവിത രീതിയില്‍ മാറ്റമുണ്ടാകുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. പത്തനംതിട്ട അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍ പി സ്‌കൂളിന്റെ ഹൈടെക് കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിലയ്ക്കലില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. അവസരങ്ങളും ആനുകൂല്യങ്ങളും ഉപയോഗിക്കുവാന്‍ ജനങ്ങള്‍ കൂടി തയാറാവണം.

പഠിക്കുവാന്‍ തയാറാകുന്ന എല്ലാ കുട്ടികളേയും പഠിപ്പിക്കും. പഠിക്കുവാന്‍ തയാറായ ഒരു കുട്ടിയും പഠിക്കാതിരിക്കാന്‍ പാടില്ല. അതിനുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍ പി സ്‌കൂള്‍ എന്ന പേരിലെ ട്രൈബല്‍ എടുത്തുകളയണം. ആ ലേബല്‍ നെറ്റിയില്‍ ഒട്ടിച്ചു നടക്കേണ്ട കാര്യമില്ല. മനുഷ്യരെ ഒന്നായി കാണുകയാണ് വേണ്ടത്. എല്ലാവരും പഠിക്കുന്ന വലിയ സ്‌കൂളാക്കി ഇതിനെ മാറ്റണം. സ്‌കൂളിനോട് അനുബന്ധിച്ച് ഹോസ്റ്റല്‍ നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനം സര്‍ക്കാര്‍ ഭാഗത്തു നിന്നുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

പ്രമോദ് നാരായണ്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍, മുന്‍ എം എല്‍ എ. രാജു എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, പഞ്ചായത്ത് അംഗം മഞ്ജു പ്രമോദ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ രേണുക ഭായ്, റാന്നി ഡി എഫ് ഒ. ജയകുമാര്‍ ശര്‍മ, ടി ഡി ഒ. എസ് എസ് സുധീര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ പി പി വേണുഗോപാലന്‍, റാന്നി എ ഇ ഒ. റോസമ്മ രാജന്‍, എസ് എസ് കെ ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ലെജു പി തോമസ്, റാന്നി ബി പി സി. ഷാജി എ സലാം, പി ടി എ പ്രസിഡന്റ് രജിത്ത് കെ രാജ്, ഊര് മൂപ്പന്‍ വി കെ നാരായണന്‍, സ്‌കൂള്‍ വികസന സമിതി കണ്‍വീനര്‍ ബിനു പ്ലാമൂട്ടില്‍, ഹെഡ്മാസ്റ്റര്‍ ബിജു തോമസ് അമ്പൂരി പങ്കെടുത്തു.

 

Latest