National
ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരേ നടപടിയുമായി ജെഎന്‍യു
സര്‍വകലാശാല യൂണിയന്‍ അധ്യക്ഷ ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ കേസെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം
ന്യൂഡല്‍ഹി| ജെഎന്‍യുവിലെ മുദ്രാവാക്യ വിവാദത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ചീഫ് സെക്യൂരിറ്റി പോലിസിന് സര്‍വകലാശാല കത്തെഴുതി. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചനക്കേസില്‍ പ്രതികളായ ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും സുപ്രീം കോടതി ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരേയാണ് ജെഎന്‍യു സര്‍വകലാശാലയുടെ ഈ നടപടി.
35 ഓളം പേര്‍ കൂട്ടമായി നിന്ന് മുദ്രാവാക്യം വിളിച്ചുവെന്നും സര്‍വകലാശാല യൂണിയന്‍ അധ്യക്ഷ ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ കേസെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. ജെഎന്‍യു ഉപാധ്യക്ഷയും മലയാളി വിദ്യാര്‍ത്ഥിയുമായ ഗോപിക ബാബുവിന്റെ പേരും പരാതിയിലുണ്ട്.
ഇന്നലെ ക്യാമ്പസില്‍ ഇടതുസംഘടനകള്‍ നടത്തിയ പരിപാടിയില്‍ മോദിക്കും അമിത്ഷായ്ക്കും കല്ലറ ഒരുക്കുമെന്ന് മുദ്രവാക്യം വിളിച്ചെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നു. എന്നാല്‍ സാധാരണ വിളിക്കുന്ന മുദ്രാവാക്യങ്ങള്‍ക്ക് അപ്പുറംയതൊന്നും സംഭവിച്ചിട്ടില്ല എന്നാണ് ഇടതുവിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതികരണം.


