National
ശ്വാസതടസം; സോണിയ ഗാന്ധി ആശുപത്രിയില്‍
ഡല്‍ഹിയിലെ തണുപ്പും വായുമലിനീകരണവും ശ്വാസതടസത്തിനിടയാക്കി എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്
ന്യൂഡല്‍ഹി | ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസത്തെ തുടര്‍ന്നാണ് സോണിയ ഗാന്ധിയെ
ശ്രീ ഗംഗ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്
ഇന്നലെ രാത്രിയാണ് സംഭവം. ഡല്‍ഹിയിലെ തണുപ്പും വായുമലിനീകരണവും ശ്വാസതടസത്തിനിടയാക്കി എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നിലവില്‍ സോണിയാഗാന്ധിയുടെ ആരോഗ്യ നില തൃപ്തികരമെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നും അധികൃതര്‍ പറഞ്ഞു.
---- facebook comment plugin here -----



