Sabu M Jacob threatened
തന്നെ അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രിയുടെ മകളെ ജയിലിലാക്കുന്ന ആറ്റംബോംബ് പൊട്ടിക്കും; ഭീഷണി മുഴക്കി സാബു എം ജേക്കബ്
തനിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം വന്നിട്ടുണ്ടെന്നും തന്നെ സംഘിയാക്കുന്നത് ജന പിന്തുണ കണ്ട് ഭയന്നിട്ടാണെന്നും സാബു പറഞ്ഞു.

കൊച്ചി | തന്നെ അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രിയുടെ മകളെ ഒരാഴ്ചക്കകം ജയിലിലാക്കുമെന്നും അതിനുള്ള ആറ്റം ബോംബ് തന്റെ കൈയ്യിലുണ്ടെന്നും ഭീഷണിമുഴക്കി ട്വന്റി 20 പാര്‍ട്ടി നേതാവ് സാബു എം ജേക്കബ്.
ലോക്‌സഭ തെരഞ്ഞെടുപ്പിലെ ട്വന്റി 20 നിലപാട് വ്യക്തമാക്കാന്‍ കിഴക്കമ്പലത്ത് വിളിച്ചുചേര്‍ത്ത സമ്മളനത്തിലാണ് പാര്‍ട്ടി പ്രസിഡന്റ് സാബു എം ജേക്കബിന്റെ ഭീഷണി. അധികാരമോ പദവികളോ ആഗ്രഹിച്ചിട്ടില്ലെന്നും തനിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം വന്നിട്ടുണ്ടെന്നും സാബു പറഞ്ഞു.
ബി ജെ പി ബന്ധത്തിന്റെ കാര്യത്തില്‍ സാബു നിലപാട് വ്യക്തമാക്കിയില്ല. കെ സുരേന്ദ്രനെ കണ്ടിട്ടില്ലെന്നും പറഞ്ഞു. തന്നെ സംഘിയാക്കുന്നത് ജന പിന്തുണ കണ്ട് ഭയന്നിട്ടാണെന്നും സാബു പറഞ്ഞു.
---- facebook comment plugin here -----