Connect with us

Organisation

ലബ്ബൈക്-ഹജ്ജ് നാവിഗേറ്റര്‍ ആപ് പുറത്തിറക്കി ഐ സി എഫ്, ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍ കോര്‍

സാങ്കേതിക വിദ്യയില്‍ പരിമിതമായ അറിവ് മാത്രമുള്ളവര്‍ക്കും പ്രായമായവര്‍ക്കും അനായാസമായി ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണ് നാവിഗേറ്റര്‍ ഒരുക്കിയിട്ടുള്ളത്.

Published

|

Last Updated

മക്ക | മലയാളികളടക്കുമുള്ള മുഴുവന്‍ ഹജ്ജ് തീര്‍ഥാടകര്‍ക്കും ആശ്വാസമായി ഐ സി എഫ്-ആര്‍ എസ് സി വളണ്ടിയര്‍ കോര്‍ വികസിപ്പിച്ചെടുത്ത ലബ്ബൈക്ക്-ഹജ്ജ് നാവിഗേറ്റര്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥന സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ പുറത്തിറക്കി. സാങ്കേതിക വിദ്യയില്‍ പരിമിതമായ അറിവ് മാത്രമുള്ളവര്‍ക്കും പ്രായമായവര്‍ക്കും അനായാസമായി ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണ് നാവിഗേറ്റര്‍ ഒരുക്കിയിട്ടുള്ളത്.

വിവരസാങ്കേതിക വിദ്യയുടെയും നിര്‍മിത ബുദ്ധിയുടെയും വളര്‍ച്ചക്കനുസൃതമായി സേവനരംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള വളണ്ടിയര്‍ കോറിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് ഖലീല്‍ തങ്ങള്‍ പറഞ്ഞു. വര്‍ഷങ്ങളായി ഹജ്ജ് സേവന രംഗത്തുള്ള ഐ സി എഫ്-ആര്‍ എസ് സി വളണ്ടിയര്‍ കോറിന്റെ പ്രവര്‍ത്തനനങ്ങള്‍ക്ക് ലബ്ബൈക്ക്-ഹജ്ജ് നാവിഗേറ്റര്‍ വലിയ മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഹജ്ജ് യാത്രക്കിടയില്‍ മക്കയിലെയും മദീനയിലെയും പ്രധാന പുണ്യസ്ഥലങ്ങളിലേക്കുള്ള ദിശയും മറ്റ് ആവശ്യമായ വിവരങ്ങളും നല്‍കുന്നതിനായി വികസിപ്പിച്ചെടുത്ത ഈ ആപ്പ് തീര്‍ഥാടകര്‍ക്ക് അവരുടെ ലൊക്കേഷനുകളും പ്രധാന സ്ഥലങ്ങളും കണ്ടെത്താന്‍ ഏറെ സഹായകരമാവും. മക്കയിലെ അസ്സീസിയ ഉള്‍പ്പടെയുള്ള പ്രധാന സ്ഥലങ്ങളിലെ ബില്‍ഡിംഗ്, മിനായിലെ ടെന്റുകള്‍, ഹറമിലേക്ക് പോകുന്നതിനും തിരിച്ചു വരുന്നതിനും ആശ്രയിക്കേണ്ട ബസ് സ്റ്റാന്‍ഡുകളുടെ വിവരങ്ങള്‍, ബാഗുകള്‍ നഷ്ടപ്പെട്ടാല്‍ ലഭിക്കുന്ന സ്ഥലങ്ങള്‍, മക്കയിലെ റെസ്റ്റോറന്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങി പ്രധാന സ്ഥാപനങ്ങളുടെയും സ്ഥലങ്ങളുടെയും ലൊക്കേഷനുകള്‍ ലബ്ബൈക്ക്-ഹജ്ജ് നാവിഗേറ്റര്‍ ആപ്പില്‍ ലഭ്യമാണ്. ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഹോസ്പിറ്റലുകള്‍, മക്കയിലെ ഗവണ്മെന്റ് ഹോസ്പിറ്റലുകള്‍, മക്കയിലെ പ്രൈവറ്റ് ഹോസ്പിറ്റലുകള്‍ എന്നിവയുടെ ലൊക്കേഷനുകളും മൊബൈല്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓരോ ദിവസവും വരുന്ന ഹാജിമാരുടെ ഫ്‌ളൈറ്റ് ഷെഡ്യൂളുകള്‍, ഹാജിമാര്‍ക്ക് ആവശ്യമുള്ള പ്രധാന നോട്ടിഫിക്കേഷനുകള്‍, വളണ്ടിയര്‍മാരുടെ സേവനം തേടാനുള്ള ഹെല്‍പ് ഡെസ്‌ക് നമ്പറുകള്‍ തുടങ്ങി ഹാജിമാര്‍ക്കും വളണ്ടിയേഴ്സിനും ഒരുപോലെ ഉപയോഗിക്കാവുന്ന രീതിയിലാണ് മൊബൈല്‍ ആപ് സംവിധാനിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ്, ഐ ഒ എസ് സ്റ്റോറുകളില്‍ ലബ്ബൈക് ആപ് ലഭ്യമാകും.

 

Latest