Connect with us

Kerala

വന്യമൃഗങ്ങള്‍ ചത്ത സംഭവം: വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ അന്വേഷിക്കണം

അനധികൃത കൈയേറ്റങ്ങളും വനനശീകരണവും അന്വേഷിച്ച് നിയമനടപടി സ്വീകരിക്കുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനും ദേശീയ ഹരിത ട്രൈബൂണലിനും പരാതി നല്‍കും.

Published

|

Last Updated

പത്തനംതിട്ട | കോന്നി വനം ഡിവിഷനില്‍ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ആന ഉള്‍പ്പെടെ ഇരുപതിലധികം വന്യമൃഗങ്ങള്‍ സംശയകരമായ സാഹചര്യത്തില്‍ ചത്തത് സംബന്ധിച്ച് വൈല്‍ഡ് ലൈഫ് കണ്‍ട്രോള്‍ ബ്യൂറോയുടെ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് കോന്നി പ്രകൃതി സംരക്ഷണ സമിതി. ഇതിനോടൊപ്പം അനധികൃത കൈയേറ്റങ്ങളും വനനശീകരണവും അന്വേഷിച്ച് നിയമനടപടി സ്വീകരിക്കുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനും ദേശീയ ഹരിത ട്രൈബൂണലിനും പരാതി നല്‍കും.

കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും കൊണ്ട് ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ വനത്തെയും വന്യജീവികളേയും ഇല്ലാതാക്കി കൈയേറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് നേതൃത്വം നല്‍കുന്നവരെ തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു.

വന്യമൃഗങ്ങളെ കാട്ടിനുള്ളില്‍ തന്നെ നിലനിര്‍ത്തുന്നതിനാവശ്യമായ ശാസ്ത്രീയ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നതില്‍ കേരളം പൂര്‍ണ പരാജയമാണെന്നും കോന്നി പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് സലിന്‍ വയലത്തല പറഞ്ഞു.

 

Latest