Kerala
സര്‍ക്കാറിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ ജനം പുച്ഛിച്ച് തള്ളും: മന്ത്രി വി ശിവന്‍കുട്ടി
രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും എത്തിപ്പിടിക്കാന്‍ കഴിയാത്തത്ര വേഗതയിലാണ് കേരളം മുന്നോട്ട് പോകുന്നത്

തിരുവനന്തപുരം | സര്‍ക്കാറിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി ആരു വന്നാലും അര്‍ഹിക്കുന്ന അവജ്ഞയോടെ പൊതു ജനം പുച്ഛിച്ചു തള്ളുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ജനോപകാരപ്രദങ്ങളായ നടപടികളുമായി മുന്നോട്ട് പോവുകയാണ് സര്‍ക്കാര്‍ .അടിസ്ഥാന മേഖലകളിലെല്ലാം രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും എത്തിപ്പിടിക്കാന്‍ കഴിയാത്തത്ര വേഗതയിലാണ് കേരളം മുന്നോട്ട് പോകുന്നത്. അതിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചറിയുന്ന ജനങ്ങള്‍, അതിനിടയില്‍ ചിലര്‍ പറഞ്ഞു നടക്കുന്ന ബാലിശമായ ആരോപണങ്ങള്‍ക്ക് ചെവി കൊടുക്കില്ലെന്നും മന്ത്രി നെടുമങ്ങാട് ഒരു പൊതുപരിപാടിയില്‍ പറഞ്ഞു
താലൂക്ക്തല അദാലത്തിലെത്തുന്ന ആര്‍ക്കും നിരാശരായി മടങ്ങേണ്ടിവരില്ലന്നും അര്‍ഹിക്കുന്ന പരമാവധി ആശ്വാസം അവര്‍ക്ക് നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു