Connect with us

Kozhikode

ഐ സി എഫ് ഇന്റർനാഷണൽ സമ്മിറ്റ് 'റെനവേഷ്യോ' നോളജ് സിറ്റിയില്‍ തുടങ്ങി

ഐ സി എഫ് ഇന്റര്‍നാഷണല്‍ കൗണ്‍സിലിന് കീഴിലുള്ള 10 അംഗ രാജ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 150ഓളം പ്രതിനിധികളാണ് സമ്മിറ്റില്‍ പങ്കെടുക്കുന്നത്. 

Published

|

Last Updated

ഐ സി എഫ് സമ്മിറ്റ് റെനവേഷ്യോക്ക് തുടക്കം കുറിച്ചുകൊണ്ട് സി മുഹമ്മദ് ഫൈസി പതാക ഉയര്‍ത്തുന്നു

നോളജ് സിറ്റി| ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ ഇന്റർനാഷണൽ സമ്മിറ്റ് ‘റെനവേഷ്യോ’ മര്‍കസ് നോളജ് സിറ്റിയില്‍ ആരംഭിച്ചു. ഐ സി എഫ് ഇന്റര്‍നാഷണല്‍ കൗണ്‍സിലിന് കീഴിലുള്ള 10 അംഗ രാജ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 150ഓളം പ്രതിനിധികളാണ് സമ്മിറ്റില്‍ പങ്കെടുക്കുന്നത്.  Reviving Visions; Rebuilding Bonds എന്ന പ്രമേയത്തിലാണ് രണ്ട് ദിവസത്തെ സമ്മിറ്റ് നടക്കുന്നത്.
ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ ആരംഭിച്ച സമ്മിറ്റില്‍ കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് സി മുഹമ്മദ് ഫൈസി പതാക ഉയര്‍ത്തി. ആദ്യ സെഷന്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പ്രതിനിധികളുമായി സംവദിച്ചു. ജി സി സിക്ക് പുറമെ മലേഷ്യ, യു കെ, മാലിദ്വീപ് തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംസാരിച്ചു.
തുടര്‍ന്ന് ഇന്ന് നടക്കുന്ന വിവിധ സെഷനുകളില്‍ കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ ബുഖാരി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സമസ്ത സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, നോര്‍ക റൂട്‌സ് പ്രൊജക്ട് മാനേജര്‍ കെ വി സുരേഷ് സംസാരിക്കും. മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍ എന്നിവര്‍ സമ്മിറ്റ് നടപടികള്‍ നിയന്ത്രിച്ചു.
രണ്ടാം ദിവസമായ നാളെ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍, സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്്‌ലിയാര്‍, സയ്യിദ് അലി ബാഫഖി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍ തുടങ്ങിയ പ്രാസ്ഥാനിക നേതാക്കള്‍ സംബന്ധിക്കും. തുടര്‍ന്ന്, പുതിയ ഭാരവാഹികളുടെ പ്രഖ്യാപനവും നടക്കും.

 

---- facebook comment plugin here -----

Latest