Kuwait
ഐ സി എഫ് സിറ്റി സെന്‍ട്രല്‍ മാസ്റ്റര്‍ മൈന്‍ഡ് വിജയികള്‍
ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ആൻഡ് ലാംഗേജ് സെക്രട്ടറി ഡോ.അമീന്‍ മുഹമ്മദ് ഹസന്‍ സഖാഫി വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.

കുവൈത്ത് സിറ്റി | ‘തിരുനബി പ്രപഞ്ചത്തിന്റെ വെളിച്ചം’ എന്ന പ്രമേയത്തില്‍ നടക്കുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി ഐ സി എഫ് കുവൈത്ത് സിറ്റി സെന്‍ട്രല്‍ സംഘടിപ്പിച്ച ‘മാസ്റ്റര്‍ മൈന്‍ഡ്’ ക്വിസ് മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ അദ്‌നാന്‍ സര്‍ഫറാസും സീനിയര്‍ വിഭാഗത്തില്‍ റയാ റിസാനും ഒന്നാം സ്ഥാനം നേടി. മിന്‍ഹ ഫാത്തിമ (ജൂനിയര്‍), ഫൈഹ ഫാത്തിമ (സീനിയര്‍) എന്നിവര്‍ക്കാണ് രണ്ടാം സ്ഥാനം.
ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ആൻഡ് ലാംഗേജ് സെക്രട്ടറി ഡോ.അമീന്‍ മുഹമ്മദ് ഹസന്‍ സഖാഫി വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. സിറ്റി സെന്‍ട്രല്‍ പ്രസിഡൻ്റ് മുഹമ്മദലി സഖാഫി പട്ടാമ്പി അദ്ധ്യക്ഷം വഹിച്ചു. ഐ സി എഫ് നാഷനല്‍ ആക്ടിംഗ് പ്രസിഡണ്ട് അഹ്‌മദ് കെ മാണിയൂര്‍, ജന. സെക്രട്ടറി അബ്ദുല്ല വടകര, സെക്രട്ടറിമാരായ അബൂ മുഹമ്മദ്, റഫീഖ് കൊച്ചനൂര്‍, ശമീര്‍ മുസ്ലിയാര്‍ സംബന്ധിച്ചു. റാശിദ് ചെറുശോല സ്വാഗതം പറഞ്ഞു.