Organisation
ഐ സി എഫ് സെൻട്രൽ പ്രൊവിൻസ് കൗൺസിൽ പൂർത്തിയായി
അഞ്ച് സെൻട്രലുകളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്.

റിയാദ് | ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ സെൻട്രൽ പ്രൊവിൻസിന്റെ വാർഷിക കൗൺസിൽ “ജംഗ്ഷൻ” സമാപിച്ചു. രണ്ട് മാസമായി യൂനിറ്റ്, സെക്ടർ, സെൻട്രൽ തലങ്ങളിലെ കൗൺസിലുകൾക്ക് ശേഷമായിരുന്നു പ്രൊവിൻസ് കൗൺസിൽ. റിയാദ് ഡിമോറ ഓഡിറ്റോറിയത്തിൽ ചേർന്ന കൗൺസിലിൽ അഞ്ച് സെൻട്രലുകളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്.
പ്രൊവിൻസ് പ്രസിഡൻ്റ് അബ്ദുന്നാസർ അഹ്സനിയുടെ അധ്യക്ഷതയിൽ ഐ സി എഫ് സഊദി നാഷണൽ പബ്ലിക്കേഷൻ പ്രസിഡൻ്റ് അബു ശഅമാൻ ഉദ്ഘാടനം ചെയ്തു. ജന.സെക്രട്ടറി നിസാർ കാട്ടിൽ നടപടിക്രമങ്ങൾ നിയന്ത്രിച്ചു. സാമ്പത്തികം, സംഘടന, ക്ഷേമകാര്യം, അഡ്മിൻ & പി ആർ, ദഅവ, വിദ്യാഭ്യാസം, പബ്ലിക്കേഷൻ, ജനറൽ എന്നീ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ഹുസൈനലി കടലുണ്ടി, അബ്ദുസ്സലാം പാമ്പുരുത്തി, സൈനുദ്ദീൻ കുനിയിൽ, അശ്റഫ് ഓച്ചിറ നേതൃത്വം നൽകി.
അബ്ദുസ്സലാം വടകര, ഉമർ പന്നിയൂർ സംബന്ധിച്ചു. അശ്റഫ് ഓച്ചിറ സ്വാഗതവും ശറഫുദ്ദീൻ നിസാമി നന്ദിയും പറഞ്ഞു. റിയാദ്, അൽ ഖസീം, അൽ ഖർജ്ജ്, ദവാദ്മി, മജ്മഅ എന്നീ സെൻട്രൽ കമ്മിറ്റികൾ ചേർന്നതാണ് സെൻട്രൽ പ്രൊവിൻസ് കമ്മറ്റി.
---- facebook comment plugin here -----