Connect with us

Bahrain

ഐ സി എഫ് 45-ാം വാര്‍ഷികം ഇന്ന്; കാന്തപുരം ബഹ്‌റൈനില്‍

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ആത്മകഥ 'വിശ്വാസപൂര്‍വം' ബഹ്‌റൈന്‍ എഡിഷന്‍ പ്രകാശന കര്‍മ്മവും സമ്മേളനത്തില്‍ നടക്കും.

Published

|

Last Updated

മനാമ | ഐ സി എഫ് ബഹ്‌റൈന്‍ 45-ാം വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ബഹ്‌റൈനിലെത്തി. ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബഹ്‌റൈന്‍ കാപിറ്റല്‍ ഗവര്‍ണറേറ്റ് പ്രതിനിധികളുടെയും മറ്റ് സംഘടനാ നേതാക്കളുടെയും നേതൃത്വത്തില്‍ അദ്ദേഹത്തിന് ഉജ്ജ്വല വരവേല്‍പ്പ് നല്‍കി.

ഐ സി എഫ് നാഷനല്‍ പ്രസിഡന്റ് കെ സി സൈനുദ്ധീന്‍ സഖാഫി, ജനറല്‍ സെക്രട്ടറി അഡ്വ: എം സി അബ്ദുല്‍ കരീം, ശൈഖ് സമീര്‍ ഫാഇസ്, രാജു കല്ലുംപുറം, ജമാല്‍ വിട്ടല്‍ (കെ സി എഫ്), ബിനു കുന്നന്താനം, ബഷീര്‍ അമ്പലായി, അഷ്‌റഫ് മായഞ്ചേരി, ഒ എം അബൂബക്കര്‍ ഫൈസി, മുസ്തഫ ഹാജി കണ്ണപുരം, അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍, അഷ്‌റഫ് മങ്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഇന്ന് വൈകീട്ട് ഏഴിന് സല്‍മാബാദ് ഗള്‍ഫ് എയര്‍ ക്ലബില്‍ നടക്കുന്ന സമ്മേളന പരിപാടികളില്‍ കാന്തപുരത്തോടൊപ്പം യു എ ഇ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലിയ്യുല്‍ ഹാശ്മി, ബഹ്റൈന്‍ സെക്കന്‍ഡ് ഡെപ്യൂട്ടി സ്പീക്കര്‍ അഹ്മദ് അബ്ദുല്‍ വാഹിദ് ഖറാത്ത, കാപിറ്റല്‍ ഗവര്‍ണറേറ്റ് ഡയറക്ടര്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഫോളോ അപ്പ് യൂസുഫ് ഇബ്രാഹിം ലോറി, ബഹ്‌റൈന്‍ സുപ്രീം കോര്‍ട്ട് ജസ്റ്റിസ് ശൈഖ് ഹമദ് ബിന്‍ ഫാളില്‍ അല്‍ ദുസരി, ശൈഖ് ഇബാഹീം റാഷിദ് മിരീഹി എന്നീ അറബി പ്രമുഖരും മറ്റ് മത സാമൂഹിക സാംസ്‌കാരിക രംഗത്തെ നേതാക്കളും സംബന്ധിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ആത്മകഥ ‘വിശ്വാസപൂര്‍വം’ ബഹ്‌റൈന്‍ എഡിഷന്‍ പ്രകാശന കര്‍മ്മവും സമ്മേളനത്തില്‍ നടക്കും.

 

---- facebook comment plugin here -----

Latest