Kerala
രമക്ക് പരുക്കുണ്ടോ എന്നറിയില്ല; കേസെടുക്കേണ്ട കാര്യം തീരുമാനിക്കേണ്ടത് പോലീസ്: എം വി ഗോവിന്ദന്‍
പാര്‍ട്ടി ഇടപെടേണ്ട കാര്യമുണ്ടെന്ന് കരുതുന്നില്ല.

തിരുവനന്തപുരം | കെ കെ രമയുടെ പരാതിയില്‍ കേസെടുക്കേണ്ട കാര്യം തീരുമാനിക്കേണ്ടത് പോലീസെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
രമക്ക് പരുക്കുണ്ടോ ഇല്ലയോ എന്ന കാര്യം അറിയില്ല. ഇതില്‍ പാര്‍ട്ടി ഇടപെടേണ്ട കാര്യമുണ്ടെന്ന് കരുതുന്നില്ലെന്നും ഗോവിന്ദന്‍ പ്രതികരിച്ചു.
നിയമസഭയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തിനിടെയാണ് കെ കെ രമക്ക് പരുക്കേറ്റത്. രമയുടെ കൈക്ക് പ്ലാസ്റ്ററിട്ടതിനെ പരിഹസിച്ച് സച്ചിന്‍ദേവ് എഫ് ബിയില്‍ പോസ്റ്റിട്ടിരുന്നു. വ്യാജ പ്രചാരണം ആരോപിച്ച് ഇതിനെതിരെ രമ സ്പീക്കര്‍ക്കും സൈബര്‍ പോലീസിനും പരാതി നല്‍കുകയായിരുന്നു.
സച്ചിന്‍ ദേവിന്റെ പോസ്റ്റാണ് തനിക്കെതിരായ സൈബര്‍ ആക്രമണത്തിന് തുടക്കമിട്ടതെന്ന് പരാതിയില്‍ പറയുന്നു. പല സ്ഥലങ്ങളില്‍ നിന്നുള്ള ഫോട്ടോകള്‍ ചേര്‍ത്ത് വ്യാജവാര്‍ത്ത നിര്‍മിച്ച് അപമാനിക്കാന്‍ സച്ചിന്‍ ശ്രമിച്ചെന്നും പരാതിയിലുണ്ട്.