Connect with us

Ongoing News

ഹൈദരാബാദ് തരിപ്പണം; ചെന്നൈ വിജയം ഏഴ് വിക്കറ്റിന്

നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് നേടിയ 134 റണ്‍സ് എട്ട് പന്തുകള്‍ ശേഷിക്കെ ചെന്നൈ മറികടന്നു.

Published

|

Last Updated

ചെന്നൈ | ഐ പി എലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തരിപ്പണമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഏഴ് വിക്കറ്റിനാണ് ചെന്നൈയുടെ വിജയം. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് നേടിയ 134 റണ്‍സ് എട്ട് പന്തുകള്‍ ശേഷിക്കെ ചെന്നൈ മറികടന്നു. മൂന്ന് വിക്കറ്റ് മാത്രമാണ് ചെന്നൈക്ക് നഷ്ടമായത്.

ചെന്നൈക്ക് വേണ്ടി ഓപ്പണിങില്‍ ഇറങ്ങിയ ഡെവണ്‍ കോണ്‍വേ തകര്‍പ്പന്‍ ഫോമിലായിരുന്നു. ടീം സ്‌കോര്‍ ചെയ്ത 138ല്‍ 77 റണ്‍സും കോണ്‍വേയുടെ സംഭാവനയായിരുന്നു. 57 പന്തില്‍ പുറത്താകാതെയാണ് കോണ്‍വേ ഇത്രയും റണ്‍സ് വാരിക്കൂട്ടിയത്. റുതുരാജ് ഗെയ്ക്വാദ് 30ല്‍ 35 റണ്‍സുമായി ശക്തമായ പിന്തുണയേകി. അമ്പാട്ടി റായുഡു ഒമ്പത് പന്തില്‍ ഒമ്പത് റണ്‍സെടുത്തു. ഹൈദരാബാദിനായി മായങ്ക് മാര്‍ക്കന്‍ഡെ 23 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. മറ്റ് ബൗളര്‍മാര്‍ക്ക് വിക്കറ്റൊന്നും ലഭിച്ചില്ല.

നേരത്തെ, അഭിഷേക് ശര്‍മയുടെ ബാറ്റിങ് കരുത്തിലാണ് ഹൈദരാബാദ് 134ല്‍ എങ്കിലും എത്തിയത്. 26 പന്തില്‍ 34 റണ്‍സാണ് അഭിഷേക് നേടിയത്. രാഹുല്‍ ത്രിപാഠി 21ഉം ഹാരി ബ്രൂക് 18ഉം റണ്‍സെടുത്തു.

Latest