Eranakulam
ആണ്‍കുട്ടികളെ പോലെ വന്നാല്‍ എങ്ങനെ തിരിച്ചറിയും; ജയരാജന്റെ പരാമര്‍ശത്തെ പിന്തുണച്ച് എം വി ഗോവിന്ദന്‍
പുരുഷ വേഷത്തിൽ വരുന്നവരെ തിരിച്ചറിയാൻ പ്രയാസമാണെന്ന് ഗോവിന്ദൻ

എറണാകുളം | ക്രോപ്പ് ചെയ്ത മുടിയും പാന്റും ശര്‍ട്ടും ധരിച്ച് കറുത്ത കൊടിയുമായി വരുന്നവരെ നോക്കിനില്‍ക്കില്ലെന്ന ഇ പി ജയരാജന്റെ പരാമര്‍ശത്തെ പിന്തുണച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
ആണ്‍കുട്ടികളെപ്പോലെ നടന്നാല്‍ തിരിച്ചറിയാന്‍ പ്രയാസമാണെന്നാണ് ഗോവിന്ദന്‍ മാസ്റ്ററുടെ പരാമര്‍ശം. അങ്ങനെ വരുന്നവരെ പോലീസിന് തിരിച്ചറിയാന്‍ പ്രയാസമാണെന്നാണ് ജയരാജന്‍ പറഞ്ഞത് എന്നാണ് ഗോവിന്ദന്‍ മാസ്റ്ററുടെ വിശദീകരണം.
അതിനിടെ, ഇ പിയുടെ പരാമർശം തികച്ചു സ്ത്രീ വിരുദ്ധമാണെന്നും ഇതാണോ കേരള സി പി എമ്മിൻ്റെ വനിതാദിന സന്ദേശമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
---- facebook comment plugin here -----