Connect with us

Kerala

പുതിയതായി നിര്‍മിക്കുന്ന റോഡുകളില്‍ കുഴികള്‍ രൂപപ്പെടുന്നത് എങ്ങനെയാണ്?; സര്‍ക്കാരിനോട് ഹൈക്കോടതി

നിരവധി എന്‍ജിനീയര്‍മാര്‍ ഉണ്ടായിട്ടും ഇത് എങ്ങനെ സംഭവിക്കുന്നു. ഏതൊരു ജീവനും മൂല്യമുള്ളതാണ്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെ ഹൈക്കോടതി. പുതിയതായി നിര്‍മിക്കുന്ന റോഡുകളില്‍ എങ്ങനെയാണ് കുഴികള്‍ ഉണ്ടാകുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. നിരവധി എന്‍ജിനീയര്‍മാര്‍ ഉണ്ടായിട്ടും ഇത് എങ്ങനെ സംഭവിക്കുന്നു.

ഏതൊരു ജീവനും മൂല്യമുള്ളതാണ്. കുഴികളുണ്ടായാല്‍ ഉടന്‍ അടയ്ക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ പതിവായി പറയുന്നത്. പറഞ്ഞ് മടുത്തെന്നും കോടതി പറഞ്ഞു.

പുതിയൊരു കേരളം എപ്പോള്‍ കാണാന്‍ കഴിയുമെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വാഹനം കഴിഞ്ഞ ദിവസം റോഡിലെ കുഴിയില്‍ വീണിരുന്നു.

Latest