Connect with us

Kerala

കോട്ടയത്ത് നീര്‍നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു

നീര്‍നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു

Published

|

Last Updated

കോട്ടയം |  കോട്ടയം പാണംപടിയില്‍ ആറ്റില്‍ തുണി കഴുകുന്നതിനിടെ നീര്‍നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു. പാണംപടി കലയംകേരില്‍ നിസാനി(53) ആണ് മരിച്ചത്.

നീര്‍നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് വീട്ടിലെത്തിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമേ മരണകാരണം എന്താണെന്ന് വ്യക്തമാകൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

 

Latest