Connect with us

Kerala

തിരുവോണ ദിവസം സിനിമക്ക് പോയ ആദിവാസി വിദ്യാര്‍ഥി മടങ്ങിയെത്തിയില്ല

കോഴിക്കോട് ഓമശ്ശേരി പഞ്ചായത്തിലെ ചുണ്ടക്കുന്ന് നാല് സെന്റ് ഉന്നതിയിലെ പുത്തന്‍പുരക്കല്‍ വീട്ടില്‍ വിജിത് വിനീത് എന്ന പതിനാലുകാരനെയാണ് കാണാതായത്

Published

|

Last Updated

കോഴിക്കോട് | തിരുവോണ ദിവസം കൂട്ടുകാരോടൊപ്പം സിനിമക്ക് പോയ ആദിവാസി വിദ്യാര്‍ഥി മടങ്ങിയെത്തിയില്ല.

കോഴിക്കോട് ഓമശ്ശേരി പഞ്ചായത്തിലെ ചുണ്ടക്കുന്ന് നാല് സെന്റ് ഉന്നതിയിലെ പുത്തന്‍പുരക്കല്‍ വീട്ടില്‍ വിജിത് വിനീത് എന്ന പതിനാലുകാരനെയാണ് കാണാതായത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കോടഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തിരുവോണ ദിവസം കൂട്ടുകാരോടൊപ്പം സിനിമക്ക് പോകുകയാണ് എന്ന് പറഞ്ഞാണ് വിജിത്ത് വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും തിരിച്ചെത്തിയിട്ടില്ല. ഈ വിദ്യാര്‍ത്ഥിയെ കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് കോടഞ്ചേരി പോലീസ് അറിയിച്ചു. നമ്പര്‍: 0495 223 6236.

 

Latest