Kerala
ചവറ് കത്തിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു
പൊന്നമ്മയും പ്രദേശവാസികളും കൂടി ഇത് കെടുത്താന്‍ ശ്രമിക്കവെയാണ് ദേഹത്തേക്ക് തീ പടര്‍ന്നുപിടിച്ചത്.

കണ്ണൂര്‍ | കൊട്ടിയൂരില്‍ ചവറിന് തീയിടവെ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു. ചപ്പമലയിലെ കരിമ്പനോലില്‍ പൊന്നമ്മ(60)യാണ് മരിച്ചത്. ഇന്ന് രാവിലെ വീടിന് സമീപത്തെ കശുമാവിന്‍ തോട്ടത്തിലെ ചവറിന് തീയിടുന്നതിനിടെയാണ് പൊള്ളലേറ്റത്. പൊന്നമ്മയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രദേശത്ത് തീപ്പിടുത്തം വ്യാപകമായിരുന്നു. ഇതൊഴിവാക്കാന്‍ കരിയിലകളെല്ലാം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ ആളിക്കത്തുകയായിരുന്നു. തുടര്‍ന്ന് പൊന്നമ്മയും പ്രദേശവാസികളും കൂടി ഇത് കെടുത്താന്‍ ശ്രമിക്കവെയാണ് ദേഹത്തേക്ക് തീ പടര്‍ന്നുപിടിച്ചത്. സമീപത്തുണ്ടായിരുന്നവര്‍ തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മൃതദേഹം പേരാവൂര്‍ താലൂക്കാശുപത്രിയിലേക്ക് മാറ്റി.
---- facebook comment plugin here -----