Connect with us

Kerala

കറിക്ക് ഉപ്പില്ല: അങ്കമാലിയില്‍ ഹോട്ടല്‍ ജീവനക്കാരനെ വെട്ടി കട ഉടമ

സ്വന്തം ഹോട്ടലിലെത്തി ഫിഷ് ഫ്രൈ ഓര്‍ഡര്‍ ചെയ്തപ്പോള്‍ അതിന് രുചിയില്ലെന്നും ഉപ്പുപോരെന്നും പറഞ്ഞുകൊണ്ടായിരുന്നു മര്‍ദനം.

Published

|

Last Updated

എറണാകുളം| കറിക്ക് ഉപ്പില്ലാത്തതിനാല്‍ ഹോട്ടല്‍ ഷെഫിന് കട ഉടമയുടെ മര്‍ദനം. എറണാകുളം അങ്കമാലി മീന്‍ വിലാസം ഹോട്ടലിലാണ് സംഭവം. ഇന്നലെ വൈകീട്ടോടെയാണ് സംഭവം നടന്നത്. ഹോട്ടലിലെ ഷെഫ് റിയാസിനാണ് മര്‍ദനമേറ്റത്.ഹോട്ടല്‍ ഉടമകളില്‍ ഒരാളായ മുഹമ്മദ് ഉബൈസ് കത്തികൊണ്ട് കൈയ്ക്ക് വെട്ടി പരുക്കേല്‍പ്പിക്കുകയും മര്‍ദിക്കുകയുമായിരുന്നു.

സ്വന്തം ഹോട്ടലിലെത്തി ഫിഷ് ഫ്രൈ ഓര്‍ഡര്‍ ചെയ്തപ്പോള്‍ അതിന് രുചിയില്ലെന്നും ഉപ്പുപോരെന്നും പറഞ്ഞുകൊണ്ടായിരുന്നു മര്‍ദനം. ഫ്രീസര്‍ കേടായിരുന്നത് കൊണ്ടാണ് മീനിന് രുചികുറവെന്ന് ജീവനക്കാരന്‍ പറഞ്ഞെങ്കിലും അത് ചെവിക്കൊള്ളാതെയാണ് ഉടമ മര്‍ദിച്ചത്. സംഭവത്തില്‍ അങ്കമാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Content Highlights:
A hotel chef named Riyas was assaulted by co-owner Muhammad Ubois in Angamaly over a complaint about the taste of fish fry. The owner allegedly slashed the chef’s hand with a knife after he explained a faulty freezer caused the issue. Angamaly police have registered a case.

---- facebook comment plugin here -----

Latest