Connect with us

Kerala

ഓണം അതിജീവനത്തിനായുള്ള പ്രത്യാശയും ഊര്‍ജവും: മുഖ്യമന്ത്രി

തിരുവോണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | പ്രതിബന്ധങ്ങള്‍ തരണം ചെയ്തു പ്രതിസന്ധി കാലത്തെ അതിജീവിക്കാന്‍ വേണ്ട പ്രത്യാശയും ഊര്‍ജവുമാണ് ഓരോ തവണയും ഓണം മനുഷ്യമനസുകളില്‍ പകരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂക്കളം തീര്‍ത്തും പുതുവസ്ത്രങ്ങള്‍ ധരിച്ചും സദ്യയൊരുക്കിയും ലോകമെമ്പാടുമുള്ള മലയാളികളാകെ ഓണത്തെ വരവേല്‍ക്കുകയാണ്. ഈ ഓണക്കാലവും പുതിയ പ്രതീക്ഷകള്‍ നമ്മളില്‍ നിറയ്ക്കട്ടെയെന്നും ഐക്യത്തോടെ നമ്മെ ചേര്‍ത്തു നിര്‍ത്തട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമത്വവും സമാധാനവും സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ചു നല്ല നാളേകള്‍ക്കായി നമുക്കൊരുമിച്ച് മുന്നേറാം. എല്ലാവര്‍ക്കും ഹൃദയപൂര്‍വം തിരുവോണാശംസകള്‍ നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

 

 

---- facebook comment plugin here -----

Latest