Kerala
രണ്ട് കോടിയിലധികം വില വരുന്ന മാരക രാസലഹരിയുമായി ആഫ്രിക്കന്‍ വനിത കൊച്ചിയില്‍ പിടിയില്‍
ഇന്ന് പുലര്‍ച്ചെ നടന്ന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
കൊച്ചി | നെടുമ്പാശേരി വിമാനത്താവളത്തില്‍ മാരക രാസലഹരിയായ മെത്താക്യുലോണുമായി ആഫ്രിക്കന്‍ വനിത പിടിയില്‍. ടോംഗോ സ്വദേശിനി ലത്തിഫാറ്റു ഔറോയാണ് അറസ്റ്റിലായത്.ഇന്ന് പുലര്‍ച്ചെ നടന്ന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
നാല് കിലോ മെത്താക്യുലോണ്‍ ആണ് ഇവരില്‍ നിന്നു കണ്ടെടുത്തത്. ദോഹയില്‍ നിന്നാണ് പ്രതി കൊച്ചിയില്‍ എത്തിയത്. കൊച്ചിയില്‍ എത്തി ഇവിടെ നിന്ന് ഡല്‍ഹിയിലേയ്ക്ക് പോകാന്‍ ടെര്‍മിനലില്‍ ഇരിക്കുമ്പോഴാണ് പിടിയിലായത്.
സിയാല്‍ അധികൃതര്‍ പരിശോധിച്ചപ്പോള്‍ സംശയം തോന്നി കസ്റ്റംസിന് ബാഗ് കൈമാറി. വിപണിയില്‍ രണ്ട് കോടിയിലേറെ വില വരുന്ന രാസലഹരിയാണ് പിടികൂടിയത്.
വിദേശ വനിതയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. നേരത്തെയും ഇവര്‍ ഡല്‍ഹിയിലേയ്ക്ക് രാസലഹരി കടത്തിയിരുന്നുവെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി കസ്റ്റംസ് പറയുന്നു. ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കും




