Kerala
ഒറ്റപ്പാലത്ത് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയില്‍
കണ്ണമംഗലം സ്വദേശി രാംദാസ് (54) ആണ് കൊല്ലപ്പെട്ടത്.

പാലക്കാട് | ഒറ്റപ്പാലം അമ്പലപ്പാറയില്‍ ഗൃഹനാഥനെ ബന്ധു വെട്ടിക്കൊലപ്പെടുത്തി. കണ്ണമംഗലം സ്വദേശി രാംദാസ് (54) ആണ് കൊല്ലപ്പെട്ടത്. പ്രതിയെ ഒറ്റപ്പാലം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഷണ്മുഖദാസ് എന്നയാളുടെ വീട്ടിലാണ് രാംദാസിനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. പ്രദേശവാസികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
---- facebook comment plugin here -----