Kerala
പത്തനംതിട്ടയില്‍ മൂന്ന് താലൂക്കുകള്‍ക്ക് നാളെ അവധി; പരീക്ഷകള്‍ക്ക് ബാധകമല്ല
ഈ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി
പത്തനംതിട്ട | പരുമല പള്ളി തിരുനാളിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ മൂന്ന് താലൂക്കുകള്‍ക്ക് നാളെ (3/11/2025) പ്രാദേശിക അവധി. തിരുവല്ല, ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി അനുവദിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി
അതേ സമയം നേരത്തെ നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. ക്രൈസ്തവ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ട പ്രഥമ ഭാരതീയനും ‘പരിശുദ്ധ പരുമല തിരുമേനി’ എന്നറിയപ്പെടുന്ന പരിശുദ്ധ ഗീവറുഗീസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ 123 -ാം ഓര്‍മപ്പെരുന്നാളാണ് ഇക്കുറി നടക്കുന്നത്.
---- facebook comment plugin here -----




