Kerala
പ്രവേശനോത്സവം നടക്കുന്ന ആലപ്പുഴയിലെ കുട്ടനാട്ടിലും പുറക്കാടും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കാലവര്‍ഷ കെടുതിമൂലമാണ് കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്.
		
      																					
              
              
            ആലപ്പുഴ|അവധിക്കാലം കഴിഞ്ഞ് സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കുകയാണ്. കാലവര്‍ഷം ശക്തമായതോടെ സ്‌കൂള്‍ തുറക്കല്‍ വൈകുമോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും മഴ ശമിച്ചതോടെ ആശങ്കയൊഴിഞ്ഞ് സ്‌കൂളുകള്‍ ഇന്ന് തുറക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥനതല ഉദ്ഘാടനം ആലപ്പുഴയില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. എന്നാല്‍ പ്രവേശനോത്സവം നടക്കുന്ന ആലപ്പുഴിലെ കുട്ടനാട്ടിലും പുറക്കാടും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. ശക്തമായ മഴയിലുണ്ടായ കാലവര്‍ഷ കെടുതിമൂലമാണ് കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്.
പുതിയ അധ്യയന വര്‍ഷത്തിലെ ആദ്യ അവധിയാണ് കുട്ടനാട്ടില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടനാട് താലൂക്കിലേയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കുമെന്നാണ് അറിയിപ്പ്. ആലപ്പുഴയിലെ കലവൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇന്ന് 10 മണിക്കാണ് പ്രവേശനോത്സവത്തിന്റെ സംസ്ഥനതല ഉദ്ഘാടനം. ഒമ്പത് മണി മുതല്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കുട്ടികളെ സ്വാഗതം ചെയ്യും.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



