Kerala
ഭാര്യയെ മര്‍ദിച്ച് കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം വിധിച്ച് കോടതി
പിഴയടച്ചില്ലെങ്കില്‍ അഞ്ച് വര്‍ഷം അധിക തടവ് അനുഭവിക്കണം.
കല്‍പ്പറ്റ | വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ഭാര്യയെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച കോടതി. നായ്ക്കട്ടി പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ ഗോപി (60) യെയാണ് ജീവപര്യന്തം തടവിനും 100000 രൂപ പിഴയടക്കാനും കല്‍പ്പറ്റ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജ് വി അനസ് ശിക്ഷിച്ചത്.പിഴയടച്ചില്ലെങ്കില്‍ അഞ്ച് വര്‍ഷം അധിക തടവ് അനുഭവിക്കണം.
2022 ജൂണ്‍ 19 ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. 70 വയസ്സുണ്ടായിരുന്ന ചിക്കിയാണ് പ്രതി ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ചിക്കിയെ തലയിലും പുറത്തും കൈകാലുകളിലും ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആദ്യം അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസിന്റെ തുടരന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഭിലാഷ് ജോസഫ് ഹാജരായി




