National
ആഘോഷങ്ങളില്‍ ബിയര്‍ നിരോധിച്ച് ഹിമാചല്‍പ്രദേശ് പഞ്ചായത്ത്
ഇന്നലെ ചേര്‍ന്ന ഗ്രാമസഭ യോഗത്തിലാണ് തീരുമാനം.

ഷിംല| വിവാഹങ്ങളിലും ആഘോഷങ്ങളിലും ബിയര്‍ നിരോധിച്ച് ഹിമാചല്‍പ്രദേശിലെ കീലോംഗ് പഞ്ചായത്ത്. ചടങ്ങുകളിലെ പാഴ്‌ച്ചെലവ് തടയാന്‍ കല്യാണങ്ങളിലും മറ്റ് ആഘോഷങ്ങളിലും ബിയര്‍ വിളമ്പുന്നത് നിര്‍ത്താന്‍ ഇന്നലെ ചേര്‍ന്ന ഗ്രാമസഭ യോഗം തീരുമാനമെടുത്തതായി പഞ്ചായത്ത് മേധാവി സോനം സാങ്‌പോ പറഞ്ഞു.
ആഘോഷങ്ങളില്‍ പാശ്ചാത്യ സംസ്‌കാരം കലര്‍ത്തുന്നത് തടയുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തുവെന്ന് സാങ്‌പോ കൂട്ടിച്ചേര്‍ത്തു. സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതില്‍ യുവാക്കള്‍ക്കും ആശങ്കയുളളതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനം ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജില്ലാ പരിഷത്ത് അംഗം കുംഗ ബോധ് പറഞ്ഞു.
---- facebook comment plugin here -----