Connect with us

Kozhikode

ഹയര്‍ സെക്കന്‍ഡറി സ്റ്റുഡന്റ്സ് ഗാല; പാരന്റിംഗ് വെബിനാര്‍ ഇന്ന് 

ഡോ. കെ എം ശരീഫ് രക്ഷിതാക്കളുമായി സംസാരിക്കും

Published

|

Last Updated

കോഴിക്കോട്|കേരള മുസ്്ലിം ജമാഅത്ത് കേരള യാത്രയുടെ ഭാഗമായി എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹയര്‍ സെക്കന്‍ഡറി സ്റ്റുഡന്റ്സ് ഗാലയുടെ മുന്നോടിയായുള്ള പാരന്റിംഗ് വെബിനാര്‍ ഇന്ന്. ‘ജെന്‍ സി പ്രശ്നക്കാരല്ല; പേരന്റിംഗ് കരുതലോടെയാകാം’ എന്ന വിഷയത്തില്‍ നടക്കുന്ന വെബിനാറില്‍ കോളജ് അധ്യാപകനും പരിശീലകനുമായ ഡോ. കെ എം ശരീഫ് സംസാരിക്കും. രാത്രി 8 മണി മുതല്‍ സൂം പ്ലാറ്റ് ഫോമിലാണ് വെബിനാര്‍ നടക്കുന്നത്. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ശാദില്‍ നൂറാനി അധ്യക്ഷത വഹിക്കും.

വരുന്ന ശനിയാഴ്ച കടലുണ്ടി അവോകി സെന്‍ട്രോ അരീനയില്‍ വെച്ചാണ് ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ സംഘമിക്കുന്നത്. ‘നോ കാപ്സ്, ഇറ്റ്സ് റ്റുമോറോ’ എന്ന പ്രമേയത്തില്‍ നടക്കുന്ന ഗാലയില്‍ വിദ്യാര്‍ഥികളുടെ പാഠ്യ- പാഠ്യേതര- സാംസ്‌കാരിക- വൈയക്തിക- കായിക- മാനസിക- കരിയര്‍ ഉന്നതിക്കായുള്ള വിവിധ സെഷനുകളും ആക്ടിവിറ്റികളുമെല്ലാമാണ് നടക്കുന്നത്. ജില്ലയിലെ മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെയും ഗാലയിലെത്തിക്കാന്‍ യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍, ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള വിവിധ പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

https://us06web.zoom.us/j/85123560780?pwd=bOPF92Id28a9LfRmGhqH4Bp0QOTIac.1 എന്ന സൂം ലിങ്കിലൂടെ വെബിനാറില്‍ പങ്കെടുക്കാമെന്ന് സംഘാടകര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

 

 

---- facebook comment plugin here -----

Latest