Connect with us

Kerala

ഹയര്‍ സെക്കന്‍ഡറി സീറ്റുകള്‍ പുന: ക്രമീകരിക്കും; ഗ്രേസ് മാര്‍ക്ക് പരിഷ്‌കരിച്ച് അനുവദിക്കും: മന്ത്രി വി ശിവന്‍കുട്ടി

സീറ്റുകളുടെ കുറവ് സംബന്ധിച്ച് പഠനം നടത്താന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി

Published

|

Last Updated

തിരുവനന്തപുരം  | സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സീറ്റുകള്‍ പുനഃക്രമീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മലപ്പുറം, ഇടുക്കി, വയനാട് ജില്ലകളിലെ സീറ്റുകളാണ് ഇത്തരത്തില്‍ പുനക്രമീകരിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. ജില്ല, താലൂക്ക് തലത്തിലെ സീറ്റുകളുടെ കുറവ് സംബന്ധിച്ച് പഠനം നടത്താന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഹയര്‍ സെക്കന്‍ഡറിയില്‍ സംസ്ഥാന തലത്തില്‍ നോക്കുമ്പോള്‍ സീറ്റുകള്‍ കുറവില്ല. എന്നാല്‍ ജില്ല, താലൂക്ക് തലങ്ങള്‍ പരിശോധിക്കുമ്പോള്‍ സീറ്റ് കുറവുണ്ട്. ഇത് പഠിക്കുന്നതിന് സമിതിയെ നിയോഗിച്ചിട്ടുണ്ട്. മലപ്പുറം, ഇടുക്കി, വയനാട് ജില്ലകളിലെ സീറ്റുകള്‍ പുനക്രമീകരിക്കും. അപേക്ഷിച്ചാല്‍ സീറ്റ് നല്‍കണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. കൊവിഡ് കാലത്ത് ഒഴിവാക്കിയ ഗ്രേസ് മാര്‍ക്ക് പരിഷ്‌ക്കരിച്ച് ഇത്തവണ വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.