Kerala
ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്നറിയാം; പ്രഖ്യാപനം രാവിലെ 11ന്
സെക്രട്ടേറിയറ്റിലെ പി ആര്‍ ചേംബറില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഔദ്യോഗിക ഫല പ്രഖ്യാപനം നടത്തും.

തിരുവനന്തപുരം | 2022ലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്നറിയാം. രാവിലെ 11ന് സെക്രട്ടേറിയറ്റിലെ പി ആര്‍ ചേംബറില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഔദ്യോഗിക ഫല പ്രഖ്യാപനം നടത്തും.
ഉച്ചക്ക് 12 മുതല്‍ മൊബൈല്‍ ആപ്പുകളായ PRD Live, SAPHALAM 2022, iExaMS, വെബ്സൈറ്റുകളായ prd.kerala.gov.in, results.kerala.gov.in, www.examresults.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.kite.kerala.gov.in എന്നിവയില്‍ ഫലം ലഭിക്കും.
---- facebook comment plugin here -----