Connect with us

Kerala

ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 78.69

വിജയശതമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4.26 കുറവ്

Published

|

Last Updated

തിരുവനന്തപുരം | രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി , വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ 4,41120 വിദ്യാര്‍ഥികളില്‍ 294888 പേര്‍ ഉപരിപഠനത്തിനുള്ള യോഗ്യത നേടി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 78.69 ശതമാനമാണ് വിജയം. മുന്‍ വര്‍ഷം 82.95 ശതമാനമായിരുന്നു. വിജയശതമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4.26 കുറവ്.

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 71.42 ശതമാനം വിജയം നേടി. കഴിഞ്ഞ 78.39 ശതമാനമായിരുന്നു വിജയം. ഇത്തവണ 6.97 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.

39242 പേര്‍ക്ക് ഫുള്‍ എപ്ലസ് ലഭിച്ചു. സയന്‍സ് ഗ്രൂപ്പില്‍ 84.84 ശതമാനവും ഹ്യമാനിറ്റീസില്‍ 67.09 ശതമാനവും കൊമേഴ്സില്‍ 76.11 ശതമാനവുമാണ് വിജയം. ഇത്തവണ സയന്‍സ് ഗ്രൂപ്പില്‍ 189411 പേര്‍ പരീക്ഷ എഴുതിയതില്‍ 160696 പേരാണ് ഉന്നത പഠനത്തിന് അര്‍ഹത നേടിയത്. ഹ്യുമാനിറ്റീസില്‍ 76835 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 51144 പേര്‍ ഉപരി പഠനത്തന് അര്‍ഹത നേടി.

കൂടുതല്‍ വിജയ ശതമാനം എറണാകുളം (84.21) ജില്ലയിലും കുറവ് വയനാട് ( 72.13) ജില്ലയിലുമാണ്. സംസ്ഥാനത്ത് 63 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ഇതില്‍ ഏഴെണ്ണം സര്‍ക്കാര്‍ സ്‌കൂളുകളാണ്.

ഏപ്രില്‍ മൂന്നിനാണ് ഹയര്‍സെക്കന്ററി മൂല്യ നിര്‍ണ്ണയ ക്യാമ്പ് തുടങ്ങിയത്. 77 ക്യാമ്പുകളില്‍ 25000 ത്തോളം അധ്യാപകര്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുത്തു. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി റഗുലര്‍ വിഭാഗത്തില്‍ 27,798 കുട്ടികളും 1,502 കുട്ടികള്‍ അല്ലാതെയും പരീക്ഷ എഴുതിയിട്ടുണ്ട്.

ജൂണ്‍ 12 മുതല്‍ 20 വരെ സേ പരീക്ഷ നടത്തും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ദിവസം നേരത്തെയാണ് ഇക്കുറി ഫലം പ്രഖ്യാപിച്ചത്.

പരീക്ഷാ ഫലമറിയാം

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.

Latest