Connect with us

Kerala

കേരളത്തിന്റെ വികസനത്തിന് അതിവേഗ റെയില്‍ പാത അനിവാര്യം: തോസ് ഐസക്

കേരളത്തില്‍ അതിവേഗ പാതവേണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണം

Published

|

Last Updated

തിരുവനന്തപുരം |  കേരളത്തിന്റെ വികസനത്തിന് അതിവേഗ പാത അനിവാര്യമാണെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ തോമസ് ഐസക്ക്. കേരളത്തിന്റെ വളര്‍ച്ചക്ക് 25 വര്‍ഷത്തേക്ക് മുന്‍കൂട്ടി കണ്ട് പ്ലാന്‍ ചെയ്ത പദ്ധതിയായിരുന്നു കെ റെയിലെന്നും തോമസ് ഐസക് പറഞ്ഞു. കെ റെയില്‍ പദ്ധതി റദ്ദാക്കിയ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കെ റെയിലിനെ തുടക്കം മുതല്‍ എതിര്‍ത്തവരായിരുന്നു യുഡിഎഫ് .കേരളത്തില്‍ അതിവേഗ പാതവേണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണം.റോഡ് മുഖേന ദീര്‍ഘദൂര യാത്ര ചെയ്യുന്നവരെ ട്രെയിനിലേക്ക് മാറ്റാന്‍ പറ്റണം. അങ്ങനെ സാധിക്കണമെങ്കില്‍ അതിവേഗ റെയില്‍പാത വേണം. കെ റെയില്‍ എന്ന പേരാണ് കുഴപ്പമെങ്കില്‍, വേണമെങ്കില്‍ രാഗാ റെയില്‍ എന്ന് പദ്ധതിക്ക് പേരിട്ടാലും കുഴപ്പമില്ലെന്നും തോമസ് ഐസക് പറഞ്ഞു

Latest